കൈവെള്ളയില്‍ വയ്ക്കാവുന്ന അത്ര ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ മൂല്യം എത്രയോ വലുതാണ്. ചൂടില്‍ തളര്‍ന്നു വരുമ്പോള്‍ ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ മതി, സകല ക്ഷീണവും പമ്പ കടക്കും. ആരോഗ്യസംരക്ഷണത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും. ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയൂ. വണ്ണം കുറയ്ക്കാനുള്ള പ്രധാന വഴികളിലൊന്നാണ് ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത്.
ഇത് ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഏറെ സഹായകമാണ്. വലമഹവേ യലിലളശെേ ഹലാീി ദഹനക്കേടിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചെറുനാരങ്ങാനീരില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിയ്ക്കുന്നത് ഒരുവിധം ദഹനപ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിയ്ക്കും. അണുബാധയകറ്റാന്‍ നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാനീര്. ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും.
ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ശരീരത്തില്‍ രൂപം കൊള്ളുന്ന ഫ്രീ റാഡിക്കല്‍സ് ശരീരത്തിനും ചര്‍മത്തിനും ദോഷം ചെയ്യും. ഇവ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. ചെറുനാരങ്ങ ഇത്തരം ഫ്രീ റാഡിക്കലുകളെ നശിപ്പിക്കും. ഹൃദയാരോഗ്യത്തിനും ചെറുനാരങ്ങ നല്ലതു തന്നെ. ഇത് ബിപി, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ തടയുന്നതിനും ചെറുനാരങ്ങ നല്ലൊരു വഴിയാണ്. ഇത് പ്രോസ്‌റ്റേറ്റ്, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയും.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഒരു പ്രകൃതിദത്ത ക്ലെന്‍സറാണ് ചെറുനാരങ്ങയെന്നു പറയാം. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മ, മുടി സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്. അതിനാല്‍ ചെറുനാരങ്ങയെ ഇത്തിരികുഞ്ഞനെന്നു കരുതി ഉപേക്ഷിക്കരുത്.