പുരുഷന്മാരേയും സ്ത്രീകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന സൗന്ദര്യ പ്രശ്നമാണ് മുടി കൊഴിച്ചില്‍. എണ്ണയും ഷാമ്പുവും അടക്കം പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ഈ പ്രശ്നം പരിഹരിക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുന്നവര്‍ ഉണ്ട്. മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്ന് താരനും മറ്റൊന്ന് ആഹാരവുമാണ്. താരന്‍ എല്ലായിപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകും.
തലയോട്ടിയിലെ വൃത്തിയില്ലായ്മ, ശിരോചര്‍മം വരണ്ടുപോകുക, ചര്‍മ രോഗങ്ങള്‍ എന്നിവ താരന് കാരണമാകാം. എണ്ണ പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ചില്ലെങ്കില്‍ മുടിയിലും തലയോട്ടിയിലും പൊടിയും അഴുക്കും പുരളും. ഇത് താരന് കാരണമാകും. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ടു തവണ താരനെ തുരത്തുന്നതിനുള്ള ഷാംപൂ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ പുരട്ടി ശിരോചര്‍മം വൃത്തിയാക്കണം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കാനും മറക്കരുത്. ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നതും താരനെ നിയന്ത്രിക്കാന്‍ സഹായിക്കും.മുട്ടയും പാലും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും.ഒലീവ് ഓയില്‍ ആഴ്ചയില്‍ രണ്ടു ദിവസം ശിരോ ചര്‍മത്തില്‍ പുരട്ടുന്നതും മുടി വളരാന്‍ സഹായിക്കും.