പ്രമേഹമുള്ളവര്‍ പഞ്ചസാര അടങ്ങിയതും കാര്‍ബോ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്.
പ്രമേഹ രോഗികള്‍ക്ക് പൊതുവേ എന്ത് കഴിക്കാനും പേടിയാണ്. പ്രമേഹമുള്ളവര്‍ പഞ്ചസാര അടങ്ങിയതും കാര്‍ബോ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. ബേക്കറി ഭക്ഷണങ്ങള്‍ക്ക് പകരം പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില സ്‌നാക്‌സുകളെ പരിചയപ്പെടാം.
1. മുളപ്പിച്ച പയര്‍
സ്‌നാക്‌സ് കഴിക്കാന്‍ തോന്നുമ്പോള്‍ കുറച്ച് മുളപ്പിച്ച പയര്‍ കഴിക്കൂ, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
2. പുഴുങ്ങിയ മുട്ട
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു വിഭവമാണിത്. ഇതിനായി മുട്ട പുഴുങ്ങി കഴിക്കാം.
3. വെള്ളക്കടല
ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാന്‍ ഏറെ നല്ലതാണ്. പച്ചക്കറികളോടൊപ്പം സലാഡായും ഇവ കഴിക്കാം.
4. ഓട്‌സ്
ഓട്‌സിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് വളരെ കുറവാണ്. കൂടാതെ എളുപ്പം ദഹിക്കുന്ന ഫൈബറുകള്‍ ഓട്സില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഓട്‌സ് കഴിക്കാം.
5. യോഗര്‍ട്ടില്‍ പഴങ്ങള്‍
യോഗര്‍ട്ടില്‍ പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ യോഗര്‍ട്ടില്‍ പഞ്ചസാര ഒട്ടും തന്നെയില്ല.
6. നട്‌സ്
പ്രോട്ടീനും വിറ്റാമിനുകളും ഫൈബറും മറ്റ് ധാതുക്കളും അടങ്ങിയ നട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവയും സ്‌നാക്കായി കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.