വേനല്‍കാലത്ത് കടകളില്‍ ഏറെ വിറ്റുപോകുന്നതും ഏറെ ആവശ്യക്കാരുള്ളതുമായ പാനീയം സോഡാ നാരങ്ങയാണ്. ഉപ്പുചേര്‍ത്തും പഞ്ചസാര ചേര്‍ത്തുമെല്ലാം ആള്‍ക്കാര്‍ സോഡ നാരങ്ങയെ അകത്താക്കും. നാരങ്ങാ വെള്ളം ശരീരത്തിന് ഉത്തമം ആകുമ്പോള്‍ സോഡ ചേര്‍ത്ത നാരങ്ങാ വെള്ളം കൊണ്ട് കാര്യമായ പ്രയോജനം ഒന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളുമാണ് ഉണ്ടാകുന്നത്.
കൊച്ചുകുട്ടികള്‍ക്ക് പോലും സോഡാ നാരങ്ങ ഏറെ ഇഷ്ടമാണ്. എന്നാല്‍ സോഡ കുടിക്കുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാരങ്ങാവെള്ളം ഒഴിവാക്കരുതെങ്കിലും ഒരു കാരണവശാലും നാരങ്ങാവെള്ളം സോഡ ചേര്‍ത്ത് കുടിക്കാനേ പാടില്ല.
ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നാരങ്ങ സോഡയുടെ സ്ഥിര ഉപയോഗം കാരണമാകുന്നു. മാത്രമല്ല എല്ലു തേയ്മാനവും നാരങ്ങാ സോഡ കാരണമാക്കുന്നു. കൂടുതല്‍ കാലം സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് സംഭവിക്കാന്‍ ഇടയുണ്ട്. വൃക്കരോഗവും സോഡാ നാരങ്ങയുടെ ആഫ്റ്റര്‍ ഇഫക്ടായി വരാം. ഇതിനാല്‍ തന്നെ നാരങ്ങ വെള്ളം അതേരൂപത്തില്‍ കുടിക്കാന്‍ ശ്രമിക്കുക. കരള്‍ രോഗവും നാരങ്ങ സോഡയുടെ ഉപയോഗം മൂലം ഉണ്ടാകാം. സോഡയുടെ ഉപയോഗത്താല്‍ പ്രേമഹമില്ലാത്തവര്‍ക്ക് പോലും പ്രമേഹമുണ്ടാകും. തേനോ മിന്റോ ഇഞ്ചിയോ ചേര്‍ത്ത് നാരങ്ങാവെള്ളത്തിന്റെ രുചികൂട്ടാം. എന്നാല്‍ സോഡ ഒഴിച്ചുള്ള നാരാങ്ങാവെള്ളം വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. സോഡ ചേര്‍ത്ത് നാരങ്ങാവെള്ളം താല്‍ക്കാലികമായി ദാഹത്തെ ശമിപ്പിക്കുമെങ്കിലും ഇതു കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സിന്റെ അതേ ഫലമാണു നല്‍കുന്നത്.