Latest News

ലെമന്‍ ടീ ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെ!

Malayalilife
ലെമന്‍ ടീ ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെ!

ചായയും കാപ്പിയും നമ്മള്‍ മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ്. ലെമണ്‍ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. ലെമണ്‍ ടീ പലരും തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളില്‍ ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ.

ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമണ്‍ ടീ മികച്ച ഗുണം നല്‍കുന്നു. എന്നാല്‍ കൃത്യമായ അളവില്‍ എങ്ങനെ ലെമണ്‍ ടീ തയ്യാറാക്കാം എന്ന് നോക്കാം. കൃത്യമായ രീതിയില്‍ ലെമണ്‍ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മാതള നാരങ്ങ കൊണ്ട് ക്യാന്‍സര്‍ വരെ മാറ്റാം

ആവശ്യമുള്ള സാധനങ്ങള്‍

തേയിലപ്പൊടി- ഒരു ടീസ്പൂണ്‍

ചെറുനാരങ്ങ- ഒന്ന്

കറുവപ്പട്ട- ഒരു കഷ്ണം

തേന്‍- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിക്കാം. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് തേയില ഊറ്റിയെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കണം. നല്ല ഗുണം നിറഞ്ഞ ലെമണ്‍ ടീ തയ്യാര്‍. തടി കുറക്കാന്‍ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ലെമണ്‍ ടീ.

ലെമണ്‍ ടീ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നത് സത്യം തന്നെ. എന്നാല്‍ ഇത് കഴിക്കേണ്ട സമയമാണ് ഏറ്റവും ഉത്തമം. രാവിലെ വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണെന്ന് നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ലെമണ്‍ ടീ നല്‍കുന്നതെന്ന് നോക്കാം.

ടോക്സിനെ പുറന്തള്ളാന്‍

ടോക്സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. ഇത് ശരീരത്തിനകത്തുള്ള വിഷാംശമെല്ലാം പുറന്തള്ളുന്നു. ടോക്സിന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഫെക്ഷനും കാരണമാകുന്നു. എന്നാല്‍ ഈ ലെമണ്‍ ടീ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ വെറും ലെമണ്‍ ടീ മതി.

Read more topics: # melon tea,# habit for health
melon tea use every day good habit for health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES