Latest News

തൈറോയിഡ് കുറവ് പരിഹരിക്കുന്നത് മുതൽ രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് വരെ; കരിക്കിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

Malayalilife
 തൈറോയിഡ് കുറവ് പരിഹരിക്കുന്നത് മുതൽ രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് വരെ; കരിക്കിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

ധാരാളം ഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് കരിക്കിൻ വെള്ളം.  ഇവയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും   അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ട്  ഉണ്ടാകുന്നതിന് സഹായിക്കും. കരിക്കിന്‍ വെള്ളം കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഒന്ന്
 കരിക്കിന്‍ വെള്ളം കുടിക്കുന്നതിലൂടെ തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ സാധിക്കുന്നു.  കരിക്കിന്‍ വെള്ളം ദിവസേനെ കുടിക്കുന്നതിലൂടെ തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും.

രണ്ട്

 ഒരു പരിധി വരെ മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കരിക്കിന്‍ വെള്ളം ഏറെ നല്ലതാണ്. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് തടയാനും സാധിക്കുന്നു. കരിക്കിന്‍ വെള്ളത്തിന്റെ ഗുണഫലങ്ങളില്‍ ഒന്നാണ്  ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും.

മൂന്ന്

 ശരീരഭാരം കുറയ്ക്കാന്‍ കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ സഹായിക്കും. കരിക്കിന്‍ വെള്ളം  ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും സഹായിക്കുന്നു.

നാല്

, നമ്മുടെ ശരീരത്തിലെ രക്തയോട്ടം കരിക്കിന്‍ വെള്ളം നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പെടുത്തുകയാണെങ്കില്‍  വര്‍ദ്ധിപ്പിക്കുകയും ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു . ഇത് കൂടാതെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നു.

health benefits of tender coconut water

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക