വേനല്‍കാലമാകുന്നതോടെ പല തരത്തിലുള്ള രോഗങ്ങളും പടര്‍ന്ന് പിടിക്കുന്നത് പതിവാണ്. ഉഷ്ണകാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട രോഗമാണ് ചിക്കന്‍ പോക്‌സ്. ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളായിട്ടാണ് ചിക്കന്‍ പോക്‌സ് പ്രത്ൃക്ഷപ്പെടുന്നത്. തുടര്‍ന്ന് കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്തമായ രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗനിര്‍ണയത്തിന് കാലതാമസമുണ്ടാകുന്നില്ല. മുന്‍പ് വേനല്‍കാലത്ത് മാത്രമാണ് ചിക്കന്‍പോക്‌സ് വന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ കാലവ്യത്യാസമില്ലാതെ എല്ലാ സമയത്തും പടരുന്നുണ്ട്. മുതിര്‍ന്നവെക്കാള്‍ കുട്ടികളിലാണ് ചിക്കന്‍ കടന്നുകൂടാന്‍ സാധ്യത.
പരീക്ഷാ ഘട്ടങ്ങളില്‍ കുട്ടികളില്‍ ചിക്കന്‍പോക്‌സ് പടര്‍ന്ന് പിടിക്കുന്നത് ആരോഗൃവിദഗ്ധരും ശ്രദ്ധയോടെയാണ് കാണുന്നത്. മാനസികസമ്മര്‍ദ്ദം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നതായിരിക്കാം ഈ അവസരത്തില്‍ രോഗാണുക്കള്‍ക്ക് അനുകൂലസാഹചര്യമൊരുക്കുന്നത്.
ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്തമായ രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗനിര്‍ണയത്തിന് കാലതാമസമുണ്ടാകുന്നില്ല. ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വെരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് രോഗകാരണം. ചര്‍മത്തില്‍ അസഹ്യമായ വേദനയുണ്ടാക്കുന്ന കുമിളകള്‍ പ്രത്യക്ഷപ്പെടുന്ന ഹെര്‍പിസ് സോസ്റ്റര്‍ രോഗത്തിനും, ചിക്കന്‍പോക്സിനും തമ്മിലുള്ള ബന്ധം നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്.
രണ്ടിനും കാരണക്കാര്‍ ഡി.എന്‍.എ. വൈറസുകളായ വെരിസെല്ലാ സോസ്റ്റര്‍ വൈറസുകള്‍തന്നെ. വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങളിലാണ് രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്.അഞ്ചിനും ഒമ്പതിനും ഇടയ്ക്ക് പ്രായമായ കുട്ടികളാണ് 50 ശതമാനത്തിലേറെ ചിക്കന്‍പോക്സ് രോഗികളും. ഒരിക്കല്‍ രോഗബാധിതനായ വ്യക്തിക്ക് സാധാരണഗതിയില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന പ്രതിരോധശേഷി ലഭിക്കുന്നതാണ്.
രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ചര്‍മത്തിലെ കുമിളകളിലും, ഉമിനീരിലും വൈറസിന്റെ സജീവസാന്നിധ്യമുണ്ട്. രോഗാണുക്കളടങ്ങിയ ചെറുകണികകള്‍ ശ്വസിക്കുന്ന വ്യക്തി രോഗബാധിതനാകുന്നു.വൈറസുകള്‍ ബാഹ്യസാഹചര്യങ്ങളില്‍ പെട്ടെന്ന് നശിച്ചുപോകുന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കളിലൂടെ രോഗപകര്‍ച്ചയ്ക്ക് സാധ്യതയില്ല.
ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒന്നുരണ്ട് ദിവസം മുമ്പുതന്നെ രോഗം മറ്റൊരാളിലേക്ക് പകരാവുന്നതാണ്.പനി മാറി, കുമിളകള്‍ ഉണങ്ങി രോഗി കുളിക്കുന്ന അവസരത്തിലാണ് രോഗപകര്‍ച്ചയ്ക്ക് സാധ്യത എന്ന വിശ്വാസം തെറ്റാണ്. രോഗിയുമായി സഹവസിക്കുന്ന കുടുംബാംഗങ്ങളില്‍ 70 മുതല്‍ 90 ശതമാനം വരെ രോഗം പകര്‍ന്നുകിട്ടാനിടയുണ്ട്.