പൊടി പടലങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കംമൂലം പൊടിപടലങ്ങള്‍ രോമകൂപങ്ങളില്‍ തങ്ങിനിന്ന് മുഖക്കുരു ഉണ്ടാകാം. പൊടിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്.
ദിവസം അഞ്ചു പ്രാവശ്യമെങ്കിലും ശുദ്ധ ജലത്തില്‍ മുഖം കഴുകണം. മുഖത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്ത് മുഖക്കുരു വരാനുള്ള സാധ്യത ഇതിലൂടെ കുറച്ചു നിര്‍ത്താം.
തലയിലെ താരനാണ് മുഖക്കുരുവിനുള്ള മറ്റൊരു കാരണം. ആയുര്‍വേദ മരുന്നുകളിലൂടെ താരന്റെ ശല്യം ഒഴിവാക്കുകയാണ് ഇതിനുള്ള പ്രതിവിധി.
ശരീരത്തില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. എണ്ണയുടെ അമിത ഉപയോഗം മുഖക്കുരുവിനു കാരണമാകാം.
മുഖക്കുരുവിന് അണുബാധ ഉണ്ടായാല്‍ ചര്‍മ്മരോഗമാണോയെന്ന് ഡോക്ടറെകണ്ട് പരിശോധിച്ച് ലേപനങ്ങള്‍ പുരട്ടുക.
മുഖക്കുരു പൊട്ടിക്കാതിരിക്കുക. അശുദ്ധമായ വിരലുകള്‍ ഉപയോഗിച്ച് മുഖക്കുരു പൊട്ടിക്കുന്നത് അണുബാധയ്ക്കു കാരണമാവും.
കരിങ്ങാലി, രാമച്ചം, വെളുത്ത ചന്ദനം ഇവ ചേര്‍ന്ന മരുന്നുകള്‍ ഉള്ളിലേക്ക് കഴിക്കുന്നതും നാരങ്ങനീര്, മഞ്ഞള്‍, രക്തചന്ദനം തുടങ്ങിയ ചൂര്‍ണങ്ങള്‍ പുറമേ പുരട്ടുന്നതും ഫലപ്രദമാണ്.