കൊറോണ വൈറസ് വ്യാപനം നടക്കുമ്പോൾ കാന്‍സര്‍ ചികിത്സ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
നിങ്ങൾ ഏത് ഡോക്ടറുടെ ചികിത്സയിലാണ് തുടരുന്നത് ആ ഡോക്ടറുടെ നമ്പറുകള്‍ അപ്പോഴും കൈയിൽ കരുതുക.
ബ്ലഡ് കൗണ്ട് റിസള്‍ട്ട് എന്നിവ കാണിക്കുന്നതിനായി ആശുപത്രിയിൽ വരുന്നതിന് പകരം ഫോണിലൂടെ അറിയിച്ചാൽ മതിയാകും. അതേ സമയം റിസള്‍ട്ട് വായിക്കാന്‍ അറിയില്ലെങ്കില്‍ ലാബില്‍ അറിയിച്ചാൽ മതിയാകും.
വേദന, മുറിവ്, പഴുപ്പ് എന്നിവ ശരീരത്തിൽ പ്രകടമാകുകയാണ് എങ്കിൽ തൊട്ടടുത്തുള്ള സര്‍ജനെ ഉടനെ കാണിക്കേണ്ടതാണ്. അതേ സമയം ഡോക്ടർ ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം കാന്‍സര്‍ ചികിത്സ തേടുന്ന ഡോക്ടറെ സമീപിക്കുക.
കൊറോണ വ്യാപനം നടക്കുന്ന ഈ ഘട്ടത്തിൽ . 70 വയസ്സിന് മുകളിലുള്ള രോഗികളെ ഈ സമയത്ത് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നത് കഴിവതും ഒഴിവാക്കേണ്ടതാണ്.
രോഗിയോടൊപ്പം ആശുപത്രികളിൽ ഒരാൾ മാത്രം വരുക.