സുഗന്ധവ്യഞ്ജനമായ മഞ്ഞൾ ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. കര്‍ക്യുമിന്‍ എന്ന ഘടകമാണ് മഞ്ഞളിന് നിറം നൽകുന്നത്. ആയുര്‍വേദ ചികിത്സയിൽ കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ച് വരുന്നുമുണ്ട്. കുഴമ്പുരൂപത്തിലാക്കിയ മഞ്ഞള്‍ സോറിയാസിസ്, മുറിവുകള്‍, വ്രണങ്ങള്‍ എന്നിവയില്‍ പുരട്ടിയാല്‍ ശമനം ഉണ്ടാകുന്നു. മഞ്ഞളില്‍ ധാരാളമായി നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, നിയാസിന്‍, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റിആസിഡുകള്‍, ഫൈറ്റോസ്റ്റീറോള്‍സ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കരളിലെ മാലിന്യങ്ങള്‍ പുറന്തള്ളാൻ സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മഞ്ഞളിന് മറവിരോഗമായ അള്‍ഷിമേഴ്‌സ് തടയാന്‍ കഴിയും. മഞ്ഞളിന് ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കുന്നു. മഞ്ഞള്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും കുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കുന്നതിനും ഏറെ ഫലപ്രദമാണ്. തിമിരം തടയുന്നതിന് മഞ്ഞളിന്റെ ആന്റി ഓക്‌സിഡന്റ് സ്വഭാവം സഹായകമെന്നു ഗവേഷകര്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
മഞ്ഞളിന്റെ ഉപയോഗം പതിവാക്കുന്നതിലൂടെ ഓസ്റ്റിയോപോറോസിസ് എന്ന എല്ലുരോഗം തടഞ്ഞ് എല്ലുകൾക്ക് ദൃഢത നൽകുന്നതിന് കൊണ്ട് സാധിക്കും. അനാവശ്യ രോമങ്ങള്‍ നീക്കാന്‍ സാധിക്കുന്നതോടൊപ്പം മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം അപകടകാരികളായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്ന് മഞ്ഞൾ അകറ്റി നിര്‍ത്തുന്നു.