കൊളസ്‌ട്രോള്‍ എന്നത് ഏവർക്കും സുപരിചിതമായ വാക്കാണ്. ജീവിത രീതികളും, സാഹചര്യങ്ങളുമാണ് കൊളെസ്ട്രോൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞ് കൂടാൻ കാരണമാകുന്നത്. ചിലസമയങ്ങൾ ഹൃദയാരോഗ്യത്തെ പോലും ദോഷകരമായി ഇത് ബാധിക്കുകയും ചെയ്യും. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥകള്‍ക്കും കൊളസ്‌ട്രോൾ വഴിവയ്ക്കും.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വ്യായാമം ശീലമാക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുക എന്നതാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഭക്ഷണം ക്രമീകരിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ അധികമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കഴിക്കാതിരിക്കുക. കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗവും കാരണമാകുന്നു.
അതുപോലെതന്നെ ധാരളമായി ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കൂടതൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നതും നന്ന്. അമിത വണ്ണത്തെ ചെറുക്കാൻ ഇവ നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലവനോയ്ഡ് ഘടകങ്ങള്‍ സഹായിക്കും.
ഭക്ഷണകാര്യത്തിനൊപ്പം തന്നെ വ്യായാമവും ചിട്ടയായി ചെയ്യേണ്ടതാണ്. നിര്‍ബന്ധമായും ദിവസവും കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി ഒരു ദിനചര്യ എന്നപോലെ പ്രവർത്തിച്ചാൽ കൊളസ്‌ട്രോൾ പമ്പകടക്കും.