Latest News

കാല്‍വേദന കുറയ്ക്കാന്‍ പരിഹാരമിതാ

Malayalilife
 കാല്‍വേദന കുറയ്ക്കാന്‍ പരിഹാരമിതാ

കാല്‍വേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ടാകും. ചിലപ്പോള്‍ കാല്‍വേദന ചില ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം. ഇതല്ലാതെ നിസാര കാരണങ്ങള്‍ കൊണ്ടും കാല്‍വേദനയനുഭവപ്പെടുന്നവരുമുണ്ട്. കാല്‍വേദനയ്ക്ക് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില പരിഹാരവഴികളുണ്ട്. ഇതെക്കുറിച്ചറിയാം.

വിറ്റാമിന്‍ ഡി
ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് പേശിവേദന ഉണ്ടാക്കുന്നു. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളില്‍ ചെമ്പല്ലി, മത്തി, ചുവന്ന മാംസം, മുട്ടയുടെ മഞ്ഞ, പ്രഭാതഭക്ഷണ ധാന്യങ്ങള്‍, കൂണ്‍, സോയ പാല്‍, ഓട്സ്, കോഡ് ലിവര്‍ ഓയില്‍ എന്നിവ ഉള്‍പ്പെടുന്നു.

Relief from leg pain

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES