രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് വെളുത്തുള്ളി. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി ശരീരത്തിൽ കൂട്ടുന്നുമുണ്ട്. വെളുത്തുള്ളി നിത്യേനെ ഉപയോഗിക്കുന്നതിലൂടെ ശ്വസനവ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറക്കാൻ സഹായിക്കുന്നു. ഇടയ്ക്കിടെ ജലദോഷം വരുന്നതും വെളുത്തുള്ളി ചേര്‍ത്ത ഭക്ഷണം ശീലമാക്കിയാല്‍ തടയാനാകും. അതോടൊപ്പം വെളുത്തുളളി ചേര്‍ത്ത ചായ ശീലമാക്കുന്നതും ഗുണകരമാണ്.
ദഹനപ്രശ്നങ്ങളാണ് ഗ്യാസ് പോലുള്ളവയ്ക്കും വെളുത്തുള്ളി ഏറെ ഉത്തമമാണ്. കുടലിലെ ബാക്ടീരിയ അണുബാധ, ദഹനക്രമക്കേടുകള്‍ എന്നിവയെല്ലാം ഗ്യാസിനിടയാക്കുന്നു. അതിനാൽ തന്നെ തീക്കനലില്‍ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നത് ഈവക പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, കൊറോണറി ഹൃദയ രോഗങ്ങള്‍, ഹൃദയാഘാതം, ആര്‍ട്ടീരിയോ സ്ളീറോസിസ് എന്നിവ ഉണ്ടാകുന്നത് തടയാനും വെളുത്തുള്ളിയിലുടെ സാധിക്കുന്നു.
അതോടൊപ്പം വെളുത്തുള്ളി പതിവായി കഴിക്കുന്നതിലൂടെ ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കുന്നതിനും സഹായകമാകും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനോടൊപ്പം രക്തക്കുഴലുകള്‍ വികസിക്കുന്നതിനും രക്തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി ഏറെ ഗുണകരമാണ്.