Latest News

വിട്ടുമാറാത്ത ജലദോഷത്തിനു വെളുത്തുള്ളിയും തേനും കഴിക്കൂ

Malayalilife
വിട്ടുമാറാത്ത ജലദോഷത്തിനു വെളുത്തുള്ളിയും തേനും കഴിക്കൂ

വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്. ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും.വെളുത്തുള്ളിയില്‍ പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.  മഗ്‌നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം,  കാത്സ്യം, കോപ്പര്‍ എന്നിവയും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് വെറും വയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ ഗുണം ചെയ്യും.

വെളുത്തുളളി വെറും വയറ്റില്‍ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് ഉപകരിക്കും. അലര്‍ജിയുള്ളവര്‍ക്ക് സ്ഥിരമായി പിടിപ്പെടുന്ന ഒന്നാണ് ജലദോഷം. ജലദോഷം മാറാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല.ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാല്‍ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് . ജലദോഷത്തെ പ്രതിരോധിക്കാന്‍  മറ്റൊരു മരുന്നില്ലെന്ന് വേണം പറയാന്‍. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധവും കയ്പും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. 

വെളുത്തുള്ളി കഴിക്കേണ്ട രീതി:
ആദ്യം  അല്‍പം വെളുത്തുള്ളി  ഇടിച്ച് പിഴിയുക,  ശേഷം അല്‍പം വെള്ളം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കുടിക്കുക. ഇത് ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും.

ജലദോഷം മാറ്റാന്‍ വെളുത്തുള്ളിയും തേനും:
ജലദോഷം മാറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വെളുത്തുള്ളിയും തേനും. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗപ്രതിരോധശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി:
ശുദ്ധമായ തേന്‍- ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി- ഏഴ് അല്ലികള്‍

ചേര്‍ക്കേണ്ട വിധം:

വെളുത്തുള്ളിയുടെ അല്ലികള്‍ നന്നായി അരിഞ്ഞ ശേഷം തേനിനോടൊപ്പം ചേര്‍ക്കുക. ഈ രീതിയില്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ജലദോഷത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കഴിക്കുക. കുറച്ച് വെളുത്തുള്ളി അല്ലികള്‍ക്കൊപ്പം ആവശ്യത്തിന് തേന്‍ എടുക്കുക. ശേഷം വെളുത്തുള്ളിയുടെ പുറം തോട് മാറ്റിയ ശേഷം അല്ലികള്‍ ഒരു പാത്രത്തിലോ ഭരണിയിലോ മാറ്റുക. അതിനോടൊപ്പം തേന്‍ ചേര്‍ത്ത ശേഷം ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാം.ഇത്തരത്തില്‍ നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനിന് ഒപ്പം ദിവസേന കഴിക്കുന്നത് ജലദോഷത്തെ മറി കടക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. തേനിന്റെയും വെളുത്തുള്ളിയുടെയും ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം ഒരു വര്‍ഷത്തോളം കേടു കൂടാതെ ഉപയോഗിക്കാവുന്നതാണ്. 

Read more topics: # benefits-of-corn-phibwy
benefits-of-corn-phibwy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES