Latest News

പ്രമേഹം ,ഉറക്കമില്ലായ്മ എല്ലാത്തിനും പരിഹാരമുണ്ട് തൊട്ടാവാടിയില്‍!

Malayalilife
പ്രമേഹം ,ഉറക്കമില്ലായ്മ എല്ലാത്തിനും പരിഹാരമുണ്ട്  തൊട്ടാവാടിയില്‍!

ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാലുടന്‍ ഇലകള്‍ പാടെ കൂമ്പിപ്പോകുന്ന ഔഷധസസ്യമാണ് തൊട്ടാവാടി. നൈസര്‍ഗികമായി റോഡരികിലും ചതുപ്പുപ്രദേശങ്ങളിലും മറ്റും പടര്‍ന്ന് വളരുന്ന ഔഷധിയാണിത്..

ഇലകളുടെ ഗുണങ്ങള്‍:

മറ്റുചില ഔഷധ ഇലകളോട് ചേര്‍ത്ത് അര്‍ശസിനും മൂത്രാശയ അണുബാധയ്ക്കും ഉള്ള ചികിസ്തയ്ക്കായി ഉപയോഗിക്കുന്നു. 

വേരിന്റെ ഗുണങ്ങള്‍:

തൊട്ടാവാടി വേരിന്റെ കഷായം മൂത്രാശയ രോഗങ്ങള്‍ക്ക് ഉള്ള മരുന്നായി ഉപയോഗിക്കുന്നു. വളരെ കലശലായ വയറിളക്കം, പനി, സിഫിലിസ്, കുഷ്ടം, വയറ്റിലുള്ള വിര രോഗം, ജനനേദ്രിയ രോഗങ്ങള്‍, വിഷംതീണ്ടല്‍, ഉറക്കമില്ലായ്മ, വിഷാദ രോഗം എന്നിവയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ വേരില്‍ നിന്നും ഉത്പാദിപ്പിക്കുന്നു.

മുറിവുകളെ വേഗം സുഖപെടുത്തുന്നു:

പഴമക്കാര്‍ തൊട്ടാവാടിയുടെ ഇല ഇടിച്ച് പിഴിഞ്ഞ് ആ നീര് വെള്ളത്തില്‍ ചേര്‍ത്ത് മുറിവില്‍ പുരട്ടിയിരുന്നു. തൊട്ടാവാടിയുടെ ഈ ഗുണം പഠനത്തിലൂടെ ശരിയാണെന്ന് തെളിയിക്കപെട്ടിട്ടുണ്ട്. ഇലയില്‍ അടങ്ങിയിരിക്കുന്ന മെഥനോള്‍ അംശം വെള്ളത്തിനോട് ചേര്‍ത്ത് പല ലേപനങ്ങളിലും ഉപയോഗിക്കുന്നു.

പ്രമേഹരോഗം നിയന്ത്രിക്കുന്നു:

ഈ ചെടിയുടെ ഇലയും വേരും പൊടിച്ചുണ്ടക്കുന്ന മരുന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

കരളിനെ സംരക്ഷിക്കുന്നു:

ചില പഠനങ്ങള്‍ അനുസരിച്ച് തെട്ടാവാടിയുടെ ഔഷധ ഗുണങ്ങള്‍ കരളിനെ വിഷാംശങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പര്യാപ്തമാണ്.

Read more topics: # Mimosa pudica,# benafits
Mimosa pudica benafits

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES