ഓട്‌സിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

Malayalilife
topbanner
 ഓട്‌സിന്റെ ആരോഗ്യ ഗുണങ്ങൾ  അറിയാം

ധാരാളം ആരോഗ്യഗുണങ്ങൾ ലഭിക്കുന്ന ഒന്നാണ് ഓട്സ്. സാധാരണമായി ഏവരും ഇതിനെ ആശ്രയിക്കുന്നതിന് പ്രധാന കാരണം കുറഞ്ഞ സമയം കൊണ്ട് ഇത് തയ്യാറാക്കാം എന്നത് കൊണ്ടാണ്. നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഇതിന്റെ നല്ലവശങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. 

എപ്പോഴും തങ്ങളുടെ ഡയറ്റില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍  ഓട്ട്സ് ഉള്‍പ്പെടുത്താറുണ്ട്. ഓട്ട്സിന്റെ ഒരു ധര്‍മ്മം എന്ന് പറയുന്നത് ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കല്‍ തന്നെയാണ്. ദീര്‍ഘനേരത്തേക്ക് വിശപ്പ് അറിയിക്കാതെ ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍  നമ്മെ നിലനിര്‍ത്തുകയും അതുവഴി അമിതമായി കലോറികള്‍ അകത്തെത്തുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഓട്ട്സ്  ഏറെ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഓട്ട്സ്ഗുണകരമാണ്. ഹൃദയാരോഗ്യത്തെ ഇതുവഴി കാത്തുസൂക്ഷിക്കാനും ഇത് സഹായിക്കുന്നു.

 ഓട്ട്സ് തങ്ങളുടെ ഡയറ്റിൽ പ്രമേഹമുള്ളവരും ഉൾപെടുത്താറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്തിച്ചുനിര്‍ത്താന്‍ ഓട്ട്സിനുള്ള കഴിവ് ഏറെയാണ്. ഓട്ട്സ് പ്രമേഹരോഗികള്‍ക്ക്  ആരോഗ്യകരമായ ശരീരവണ്ണം കാത്തുസൂക്ഷിക്കുന്നതിലൂടെയും ഗുണകരമാകുന്നുമുണ്ട്.

ഇന്ന് മിക്കവരും തിരക്കുപിടിച്ച ജീവിതരീതികളുടെ ഭാഗമായി നേരിടുന്ന ദൈനംദിന പ്രശ്നങ്ങളിലൊന്നാണ് മലബന്ധം.  ഓട്ട്സ് പതിവായി കഴിക്കുന്നത് ഈ വിഷമത നേരിടുന്നവര്‍ ഏറെ ഫലപ്രദമാണ്.  ഇതിന് സഹായകമാകുന്നത് ഓട്ട്സിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ്.

കാര്‍ബ്സ്, ബീറ്റ-ഗ്ലൂക്കാന്‍, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ്, അയേണ്‍, വിറ്റാമിന്‍- ബി1, ആന്റി ഓക്സിഡന്റുകള്‍, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയാണ് ഓട്സിൽ  പ്രധാനമായും അടങ്ങിയിരിക്കുന്നത്.

Read more topics: # Benefits of oats in health
Benefits of oats in health

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES