ചേരുവകള്‍
2 കപ്പ് ചേന ചെറുതായി അരിഞ്ഞത്
2- 3 പച്ചമുളകുകള്‍ ചെറുതായി അരിഞ്ഞത്
1 ടീസ്പൂണ്‍ ഇഞ്ചി ചെറുതായി അരിഞ്ഞത്
1 ചെറുനാരങ്ങ അര കപ്പ്
തേങ്ങ ചിരകിയത്
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ചേന, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തേങ്ങ ചേര്‍ത്ത് തിളപ്പിക്കുക. വെളിച്ചെണ്ണ ഒരു സ്പൂണ്‍ ചേര്‍ത്ത്, നാരങ്ങാനീരും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.