നിരവധി ആരോഗ്യ ഗുണഗൽ നൽകുന്ന ഒന്നാണ് കറിവേപ്പില. ഇവ കൊണ്ട് എങ്ങനെ വേപ്പിലക്കട്ടി തയായിരിക്കാം എന്ന്നോക്കാം.
അവശ്യസാധനങ്ങൾ
കറിവേപ്പില - 10 പിടി
തേങ്ങ - ഒന്നര മുറി
ചുവന്ന മുളക് - 3 പിടി
കുരുമുളക് - 3ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
വാളൻപുളി - ഒരു നെല്ലിക്കാ വലുപ്പത്തിൽ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കയുന്ന വിധം
ചുവടുകട്ടിയുള പാത്രമെടുത്ത് ചൂടാക്കി അതിലേക്ക് ചുവന്ന മുളകും കുരുമുളകും ഒന്നു ചൂടാക്കുക. ചൂടായിക്കഴിയുമ്പോൾ തേങ്ങയും വേപ്പിലയും ഇട്ട് നന്നായി ഇളക്കുക.തേങ്ങയും വേപ്പിലയും നന്നായി മൊരിഞ്ഞുകിട്ടാൻ
വെളിച്ചെണ്ണയും ചേർക്കുക. കൈ എടുക്കാതെ ഇളക്കുക. അതിനിടയിൽ പുളി ചേർക്കുക. വേപ്പില നല്ല ക്രിസ്പി ആവുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക. ആയിക്കഴിയുമ്പോൾ തീ അണച്ച് ചൂടാറാൻ വെക്കുക .ഇനി മിക്സിയിൽ
അടിച്ചു നന്നായി പൊടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പ് ചേർത്തു ഉപയോഗിക്കാം.