ആവശ്യമായ സാധനങ്ങള്‍
ബസ്മതി അരി - 1 കപ്പ്
വെള്ളം - 2 കപ്പ്
നെയ്യ് - 2 ടേബിൾ സ്പൂൺ
വാഴനയില - 1
പട്ട - ഒരു കഷ്ണം
ഗ്രാമ്പൂ - 4 - 5 എണ്ണം
ഏലയ്ക്ക - 4 - 5 എണ്ണം
ഷാ ജീരകം - 1 ടീസ്പൂൺ
5 - 6 ബീൻസ് ചെറുതായി അരിഞ്ഞത്
കാരറ്റ് ഒരെണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത്
കോളിഫ്‌ളവർ ചെറു കഷ്ണങ്ങൾ ആക്കിയത് ഒരു പിടി
ഫ്രോസൺ ഗ്രീൻപീസ് കാൽ കപ്പ്
ഒരു സവാള ചെറുതായി അരിഞ്ഞത്
ചെറുനാരങ്ങ - 1
ഉപ്പ്
ഉണ്ടാക്കേണ്ട വിധം
അരി 20 മിനിറ്റോളം വെള്ളത്തിൽ കുതിർത്തു , വെള്ളം ഊറ്റിക്കളയുക
ചൂടായ നോൺസ്റ്റിക്ക് പാനിൽ നെയ്യൊഴിച്ചു വഴനയില ,പട്ട , ഗ്രാമ്പൂ , ഏലയ്ക്ക , ഷാജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക
ഇതിലേക്ക് സവാള ചേർക്കാം . സവാള അല്പം വാടിയാൽ ഓരോരോ പച്ചക്കറികളാണ് ചേർത്ത് ഇളക്കാം . ഓരോ പച്ചക്കറിയും ചേർത്ത് രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞു അടുത്ത് ചേർത്ത് ഇളക്കുക
ഒടുവിലായി അരി ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ഇട്ടു വെള്ളവും ഒഴിക്കുക . ഇനി ഒരു നാരങ്ങയുടെ നീര് കൂടി ചേർത്ത് ഇളക്കി കൂടിയ ചൂടിൽ തിളപ്പിക്കുക . തിളച്ചാലുടൻ അടച്ചു വച്ച് ചെറു തീയിൽ പത്തു മിനിറ്റ് പാകം ചെയ്യുക .
ഇടയ്ക്കു ഒന്ന് തുറന്നു ഒരു വട്ടം ഇളക്കി കൊടുക്കാം . പിന്നീട് അടപ്പു തുറക്കരുത് . പത്തു മിനിറ്റ് കഴിഞ്ഞു തീ കെടുത്തിയാൽ , പിന്നീട് 15 മിനിറ്റ് കഴിഞ്ഞേ അടപ്പു തുറക്കാവൂ . അത് വരെ ആവി പുറത്തു പോകരുത് .