വേണ്ട ചേരുവകള്‍
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉളളി - 2 ടേബിള്‍സ്പൂണ്‍
ചെറുതായി അരിഞ്ഞ ഇഞ്ചി - 1/2 ടീസ്പൂണ്‍
അരിഞ്ഞ കാരറ്റ് - 2 ടേബിള്‍സ്പൂണ്‍
തക്കാളി പേസ്റ്റ് - 3 ടേബിള്‍സ്പൂണ്‍
വേവിച്ച് ബാര്‍ളി - 2 ടേബിള്‍ സ്പൂണ്‍
വേവിച്ച മാക്രോണി -3 ടേബിള്‍ സ്പൂണ്‍
ചെറുതായി അരിഞ്ഞ ചീര - കാല്‍ കപ്പ്
ചുവന്നമുളക് ചതച്ചത് - 1/2 ടീസ്പൂണ്‍
വെണ്ണ - 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ഇളം ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉളളി, ഇഞ്ചി എന്നിവ ചേര്‍ത്ത് മൂന്ന് മിനിട്ടോളം വഴറ്റുക. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത ശേഷം തക്കാളി പേസ്റ്റ്, കാരറ്റ്, ചീര, ഉപ്പ്, എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് വേവിച്ച് വെച്ച മാക്രോണി, ബാര്‍ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്ന് മാറ്റിയ ശേഷം ഇതിലേക്ക് മുളകും വെണ്ണയും ചേര്‍ക്കുക.