Latest News

വെജിറ്റബിള്‍ മസാലക്കറി ഉണ്ടാക്കിയാലോ..

Malayalilife
വെജിറ്റബിള്‍ മസാലക്കറി ഉണ്ടാക്കിയാലോ..


ട്ടുമിക്ക പലഹാരങ്ങള്‍ക്കും അനുയോജ്യമായ കൂട്ടുകറിയാണ് വെജിറ്റബിള്‍ മസാലക്കറി. കുറച്ച് പച്ചറികള്‍ വെച്ച് തയ്യാറാക്കുന്ന ഈ മസാലക്കറിക്ക് ഇഷ്ടക്കാരും ഏറെയാണ്. എങ്ങനെയാണ് വെജിറ്റബിള്‍ മസാലക്കറി ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍..

1. കാരറ്റ് കഷ്ണങ്ങളാക്കിയത് : രണ്ടെണ്ണം വലുത്
2. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് : 1 ചെറുത്
3. ബീന്‍സ് കഷ്ണങ്ങളാക്കിയത്: 6 അല്ലെങ്കില്‍ 8
4. പട്ടാണിക്കടല കുതിര്‍ത്തത് : അര കപ്പ്
5. കനം കുറച്ച് അരിഞ്ഞ ഉള്ളി : ഇടത്തരം വലിപ്പമുള്ള ഒന്ന്
6. തക്കാളി കഷ്ണങ്ങളാക്കിയത്: ഇടത്തരം വലിപ്പത്തിലുള്ള രണ്ടെണ്ണം
7. പച്ചമുളക്- രണ്ടെണ്ണം
8. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: 1 ടേബിള്‍സ്പൂണ്‍
9. മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
10. മുളക്പൊടി: 1 ടീസ്പൂണ്‍
11. മല്ലിപ്പൊടി: 1 ടേബിള്‍സ്പൂണ്‍
12. ഗരം മസാല പൊടി: അര ടീസ്പൂണ്‍
13 കറിവേപ്പില: ഒരു തണ്ട്
14. ഉപ്പ്: ആവശ്യത്തിന്
15. വെള്ളം: ആവശ്യത്തിന്
16. എണ്ണം: 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പ്രഷര്‍ കുക്കറില്‍ രണ്ട് ടീസ്പൂണ്‍ എണ്ണയെടുത്ത് ചൂടാക്കി അതിലേക്ക് ഉള്ളി, പച്ചമുളക്, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
എന്നിട്ട് ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക, അല്‍പ്പനേപരം കൂടി വഴറ്റുക. ശേഷം സീമ്മിലാക്കിയതിന് ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരംമസാല, എന്നിവ ചേര്‍ക്കുക. രണ്ട് മിനിറ്റ് നേരം ഇത് നന്നായി വഴറ്റണം.

അതിന് ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയും എല്ലാ പച്ചക്കറിയും ഒപ്പം ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. കൂടുതല്‍ ഗ്രേവി ആവശ്യമാണെങ്കില്‍ വെള്ളം അല്‍പ്പംകൂടി ചേര്‍ക്കേണ്ടി വരും. ഇനി പ്രഷര്‍ കുക്കര്‍ അടച്ച് വെച്ച് രണ്ട് വിസില്‍ വരുന്നത് വരെ പകുതി തീയില്‍ വേവിക്കുക. ഇതിന് ശേഷം അടുപ്പില്‍ നിന്നും മാറ്റാം. എന്നാല്‍ പ്രഷര്‍ പോകുന്നത് വരെ കുക്കര്‍ മൂടി തന്നെ വെയ്ക്കുക. പ്രഷറെല്ലാം പോയി തീര്‍ന്നതിന് ശേഷം ഇതൊരു പാത്രത്തിലേക്ക് വിളമ്പാം. ഇനി അപ്പത്തിന്റയോ ഇഡിയപ്പത്തിന്റെയോ കൂടെ കഴിക്കാം...


 

Read more topics: # vegetable masala curry,# food
vegetable masala curry recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES