Latest News

വെജിറ്റബിൾ പനീർ പുലാവ്

Malayalilife
വെജിറ്റബിൾ പനീർ പുലാവ്

ചേരുവകൾ

1. പനീർ - 200 gm

2. ക്യാരറ്റ് - 1

3. ബീൻസ് - 6

4. ഉരുളക്കിഴങ് - 1

5. പീസ് കടല - 1/4 ഗ്ലാസ്‌

6. കോളിഫ്ലവർ / ബ്രോക്കോളി - 1/2 ( ചെറിയ പൂക്കൾ ആയി അടത്തി എടുത്തത് )

7. സവാള - 1

8. തക്കാളി - 1

9. പച്ചമുളക് - 6

10. ഇഞ്ചി - ഒരു കഷ്ണം

11. വെളുത്തുള്ളി - 5 അല്ലി

12.മല്ലി ഇല - 1/4 കപ്പ്‌

13.പുതിന ഇല - 1/4 കപ്പ്‌

14.കറിവേപ്പില - 1 തണ്ട്

15.ഉപ്പ് - ആവശ്യത്തിന്

16.എണ്ണ - 2 സ്പൂൺ

17. വെണ്ണ - 1 സ്പൂൺ

18.വെള്ളം - 2 ഗ്ലാസ്‌

19.തൈര് - 1 സ്പൂൺ

പൊടികൾ

1.മല്ലിപൊടി - 2 സ്പൂൺ

2. മഞ്ഞൾപൊടി - 1/2 സ്പൂൺ

3.കുരുമുളക് പൊടി - 1/2 സ്പൂൺ

4.ഗരം മസാല - 2 സ്പൂൺ

ചോറ് ഉണ്ടാക്കാൻ

1.ബസമതി അരി - 2 ഗ്ലാസ്‌

2.പട്ട -ഒരു ചെറിയ കഷ്ണം

3.ഏലക്ക - 2

4.ഗ്രാമ്പു -2

5. തക്കോലം -1

6.ചെറുനാരങ്ങ- 1/2 കഷ്ണം

7.വെള്ളം - 4 ഗ്ലാസ്‌

8. ഉപ്പ് - 1/2 സ്പൂൺ ( ആവശ്യത്തിന് )

????പട്ട, ഏലക്ക, ഗ്രാമ്പു, തക്കോലം, ഉപ്പ്, ചെറുനാരങ്ങ നീര് ഇവ 4 ഗ്ലാസ്‌ വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക. തിള വരുമ്പോൾ ബസമതി അരി ഇട്ടു കൊടുത്തു ചെറുതീയിൽ ചോറ് വേവിക്കുക. അരി വെന്തു പോകാതെ വെള്ളം വറ്റിച്ചു വേവിച്ചെടുക്കണം.

( ഇങ്ങനെ ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർ 2 ലിറ്റർ വെള്ളം തിളപ്പിച്ച്‌ അതിൽ അരി, മസാല കൂട്ടുകൾ ഇട്ടു കൊടുത്തു വേവിച്ചു ഊറ്റി / വാർത്തു എടുത്താൽ മതി. )

മറ്റു ചേരുവകൾ

1.അണ്ടിപ്പരിപ്പ് - 10 എണ്ണം

2.മുന്തിരി - 15 എണ്ണം

3.നെയ്യ് - 1 സ്പൂൺ

പാകം ചെയ്യുന്ന വിധം

????പനീർ കഷ്ണങ്ങൾ ഒരു സ്പൂൺ വെണ്ണ ഇട്ടിട്ടു 2 മിനിറ്റ് ഫ്രൈ ചെയ്തു മാറ്റി വക്കുക

????ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്, കോളിഫ്ലവർ / ബ്രോക്കോളി, തക്കാളി ഇവ ചെറിയ കഷണങ്ങൾ ആക്കി വക്കുക. പീസ് കടല കൂടെ ഇട്ടു കൊടുക്കണം.

????ഒരു സവാള പൊടി ആയി അരിഞ്ഞെടുക്കുക.

????പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലി ഇല, പുതിനയില, കറിവേപ്പില, ഉപ്പ് ഇവ മിക്സിയുടെ ജാറിൽ ഇട്ടു അലപ്പം വെള്ളം ഒഴിച്ച് അരച്ചെടുത്തു വക്കുക.

????അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്തു വച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു വഴറ്റുക.

????ഇതിലോട്ട് പൊടികൾ ( മല്ലിപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരം മസാല ) എല്ലാം ചേർത്തു കൊടുത്തു ഇളക്കി, ഇതിലോട്ട് അരച്ചു വച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലി പുതിനയില പേസ്റ്റ് ഇട്ടു വഴറ്റുക.

????ഇവയുടെ പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് വഴറ്റണം. ഒരു സ്പൂൺ തൈര് ചേർത്തു കൊടുക്കണം.

????ഇതിലോട്ട് 2 ഗ്ലാസ്‌ വെള്ളം ചേർത്ത് തിള വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ബാക്കി പച്ചക്കറികൾ ( ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്, കോളിഫ്ലവർ, പീസ് ) ഇട്ടു മൂടി വച്ച് വേവിക്കുക. ഉപ്പ് പാകത്തിന് ചേർത്തു കൊടുക്കണം.

????ഇവ വെന്തു വെള്ളം വറ്റിവരുമ്പോൾ വറുത്തു മാറ്റി വച്ചിരിക്കുന്ന പനീർ കഷ്ണങ്ങൾ ഇട്ട് ഇളക്കി യോചിപ്പിക്കുക.

????പനീർ വെജിറ്റബിൾ മസാല തയ്യാറായി ഇതിലോട്ട് വേവിച്ചു വച്ചിരിക്കുന്നു ബസമതി ചോറ് ചേർത്ത് ചെറു തീയിൽ ഇട്ട് 4-5 മിനിറ്റ് മൂടി വക്കുക.

????സ്റ്റോവ് ഓഫ്‌ ചെയ്ത് ഇവ എല്ലാം കൂടി നല്ലതുപോലെ ഇളക്കി യോചിപ്പിക്കുക. (കുഴഞ്ഞു പോകാതെ ഇളക്കി കൊടുക്കണം. )

????ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ഒരു സ്പൂൺ നെയ്യിൽ വറുത്തു ചേർത്തു കൊടുക്കണം.

????ഇങ്ങനെ നല്ല രുചിയുള്ള പനീർ വെജിറ്റബിൾ പുലാവ് ഉണ്ടാക്കാം. ????

Read more topics: # പനീർ
veg paneer pulav receipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക