കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവവമാണ് ഐസ്‌ക്രീമുകള്‍, അങ്ങനെയെങ്കില്‍ ഇവ നാം തന്നെ നമ്മുടെ വീട്ടില്‍ ഉണ്ടാക്കിയാലോ അതിന്റെ രുചി കൂടും. ഒരു വാനില ഐസ്‌ക്രീം തയ്യാറാക്കി നോക്കാം
ചേരുവകള്‍:
പഞ്ചസാര- 100 ഗ്രാം
പാല്‍- 1/4 ലിറ്റര്‍
ജലാറ്റിന്‍- 15 ഗ്രാം
വാനില- 3 തുള്ളി
തയ്യാറാക്കുന്ന വിധം:
പാല്‍ തിളപ്പിച്ച് പാട കളഞ്ഞ് വെയ്ക്കുക. അല്‍പം പാലില്‍ ജലാറ്റിന്‍ കുതിര്‍ത്തുവെയ്ക്കുക. പാല്‍ തിളയ്ക്കുമ്പോള്‍ ജലാറ്റില്‍ ചേര്‍ത്ത് ഇളയ്ക്കുക. കട്ടിയാകുമ്പോള്‍ വാങ്ങിവെയ്ക്കാം. തണുത്തുകഴിഞ്ഞാല്‍ പഞ്ചസാര പൊടിച്ചതും വാനിലയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഐസ് ബോക്സില്‍വെച്ച് തണുപ്പിച്ചതിന് ശേഷം ഉപയോഗിക്കാം.