Latest News

ഡയറ്റ് കോക്കും, ഷുഗര്‍ഫ്രീ ഡിങ്ക്സും, ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നറും ഉപയോഗിക്കുന്നവര്‍ ആണോ നിങ്ങള്‍; ഇത് നിങ്ങള്‍ക്കുള്ള മുന്നറിയിപ്പ! 

Malayalilife
topbanner
ഡയറ്റ് കോക്കും, ഷുഗര്‍ഫ്രീ ഡിങ്ക്സും, ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നറും ഉപയോഗിക്കുന്നവര്‍ ആണോ നിങ്ങള്‍; ഇത് നിങ്ങള്‍ക്കുള്ള മുന്നറിയിപ്പ! 

മ്മുടെ ആഹാരശീലങ്ങളാണ് പലവിധ രോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങളായി വര്‍ത്തിക്കുന്നതെന്നത് കാലങ്ങളായി നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞ വസ്തുതയാണ്. ഡയറ്റ് കോക്ക്, ഷുഗര്‍ഫ്രീ ഡ്രിങ്ക്സ് എന്നീ പേരുകളിലുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് കടുത്ത അപകടം വരുത്തി വയ്ക്കുമെന്നാണ് പുതിയൊരു പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

 ഡയറ്റ് കോക്ക്, ഷുഗര്‍ഫ്രീ ഡ്രിങ്ക്സ് എന്ന പേരില്‍ വരുന്ന ബ്രാന്‍ഡുകളാണ് ഇപ്പോള്‍ ബോഡി കോണ്‍ഷ്യസ് ആയവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വ കഴിക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് വരാനും സ്ട്രോക്ക് വരാനും നേരത്തെ മരിക്കാനും ലൈസന്‍സ് എടുക്കുന്നതിന് തുല്യമാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പേകുന്നത്. 50 വയസിന് മേല്‍ പ്രായമുളള 80,000 സ്ത്രീകളെ ഉള്‍പ്പെടുത്തി ഒരു ബൃഹത്തായ പഠനം നടത്തിയിരുന്നു. ഇതിലൂടെ 12 വര്‍ഷക്കാലം അവരുടെ പാനീയ ശീലം ട്രാക്ക് ചെയ്യുകയും രോഗസാധ്യതകള്‍ വിലയിരുത്തുകയുമായിരുന്നു ചെയ്തിരുന്നത്.

പ്രായമായ സ്ത്രീകളില്‍ വരുന്ന ഹൃദയാഘാത സാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള ഒരു പഠനമായിരുന്നു ഇത്. ദിനം പ്രതി രണ്ട് കാന്‍ വീതം ഷുഗര്‍-ഫ്രീ ഡയറ്റ് ഡ്രിങ്ക്സ് കഴിച്ചാല്‍ ഹൃദയാഘാതം വരുന്നതിനുള്ള സാധ്യത മൂന്നിലൊന്നായി വര്‍ധിക്കുമെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഫിസി ഡ്രിങ്ക്സ് ദിനം പ്രതി കഴിക്കുന്ന സ്ത്രീകളില്‍ രക്തം കട്ട പിടിച്ച് ഹൃദയാഘാതം വരുന്നതിന് 31 ശതമാനം സാധ്യതയുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത്തരം പാനീയങ്ങള്‍ എപ്പോഴെങ്കിലും മാത്രം കഴിക്കുന്ന സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ പതിവായി കഴിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗം വികസിക്കുന്നതിന് 29 ശതമാനവും മരിക്കുന്നതിന് 16 ശതമാനവുമാണ് സാധ്യതയേറെയെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഓരോ സ്ത്രീകളും ഏത് ഡ്രിങ്കാണ് കഴിക്കുന്നതെന്ന് സൂക്ഷ്മമായി ഈ പഠനത്തിലൂടെ നിരീക്ഷിച്ചിരുന്നില്ല. അതിനാല്‍ ഏത് പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നെറുകളാണ് അവരുടെ ആരോഗ്യത്തിന് ഹാനികരമായി വര്‍ത്തിച്ചതെന്നും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും വ്യക്തമായിട്ടില്ല. ചില പ്രത്യേക സ്ത്രീകളില്‍ ഇത് കാരണമുള്ള അപകടസാധ്യത വളരെയധികമാണെന്നും തെളിഞ്ഞിട്ടുണ്ട്. അതായത് നേരത്തെ തന്നെ പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഇത്തരം അപകടസാധ്യതയേറെയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പേകുന്നു.

സാധാരണ പഞ്ചസാരക്ക് പകരം ആരോഗ്യകരമായി പകരം വയ്ക്കാവുന്ന രീതിയില്‍ ഡയറ്റ് ഡ്രിങ്ക്സുകള്‍ കഴിക്കുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ ഗവേഷണഫലം ഒരു ദുഃഖവാര്‍ത്തയാണ്. ഇതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകാത്തതിനാല്‍ ഏതൊക്കെ ചേരുവകള്‍ അടങ്ങിയ പാനീയങ്ങളാണ് കഴിക്കാനായി നിര്‍ദ്ദേശിക്കാനാവില്ലെന്നും ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു.

പൊണ്ണത്തടിയുള്ളവര്‍ തങ്ങളുടെ ഡയറ്റിലെ കലോറി വെട്ടിക്കുറയ്ക്കുന്നതിനായി ലോ കലോറീസ് സ്വീറ്റന്‍ഡ് ഡ്രിങ്ക്സുകള്‍ കുടിക്കുന്നത് പതിവാണെന്നും അത് ഗുണമുണ്ടാക്കുന്നില്ലെന്ന് മാത്രമല്ല അത്യധികമായ ദോഷമാണുണ്ടാക്കുന്നതെന്നും ഈ പഠനത്തിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആന്‍ഡ് അമേരിക്കന്‍ സ്ട്രോക്ക് അസോസിയേഷനിലെ ഡോ. യാസ്മിന്‍ മോസാവര്‍ റഹ്മാനി എടുത്ത് കാട്ടുന്നു.

unhealthy food and drinks habits

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES