അമ്പലപ്പുഴ പാല്‍പ്പായസത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ പാല്‍പ്പായസമാണ് തൃപ്പുണ്ണിത്തുറയിലെ പാല്‍ പന്തീരാഴി. വിഷു സദ്യയ്ക്ക് നല്ല വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഉണ്ണികൃഷ്ണന്റെ ഇഷ്ട വിഭവമായ പാല്‍പ്പായസവും ആരും മറക്കരുത്. തൃപ്പുണ്ണിത്തുറ പാല്‍പന്തീരാഴി തയ്യാറാക്കുന്നത് എങ്ങയെന്ന് നോക്കാം.
ചേരുവകള്‍:
ഫാറ്റ് മില്‍ക്ക്? -നാലു കപ്പ് ഫുള്‍
ഉണക്കലരി / പൊടിയരി -ഒരു പിടി
പഞ്ചസാര -ഒരു കപ്പ്
ഏലക്ക പൊടിച്ചത് (വേണമെങ്കില്‍)
ഷാഹി കശുവണ്ടി നെയ്യില്‍ വറുത്തത്
്
ഷാഹി കിസ്മിസ് നെയ്യില്‍ വറുത്തത
്
വെണ്ണ -ഒന്നു/രണ്ടു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
പ്രഷര്‍ കുക്കറില്‍ അരി കഴുകിയിട്ട് പാലും പഞ്ചസാരയും ഏലക്ക പൊടിയും ചേര്‍ത്ത് ഒരു വിസില്‍ വരും വരെ വേവിച്ച ശേഷം തീ ഏറ്റവും കുറച്ചു 45 മിനിറ്റ് വേവിക്കുക. ഇടക്കിടെ വിസില്‍ വരാതെ ഇരിക്കാന്‍ ഒരു നനഞ്ഞ തുണി കട്ടിയില്‍ മടക്കി വെയിറ്റിന്? മുകളില്‍ വെക്കാം. 45 മിനിറ്റ് കഴിഞ്ഞു തീ അണച്ച് ആവി മുഴുവന്‍ പോയാല്‍ തുറന്നു നോക്കുക. പാകത്തിന് കുറുകിയില്ലെങ്കില്‍ വെണ്ണ കൂടി ചേര്‍ത്ത്? തിളപ്പിച്ച് വേണ്ടത്ര കുറുക്കിയെ ടുക്കാം. അണ്ടിപ്പരിപ്പും കിസ്മിസും തൂകി വിളമ്പാം.
(പാല്‍ പിരിഞ്ഞു പോകാതിരിക്കാന്‍ കുക്കര്‍ നന്നായി കഴുകിയിരിക്കാന്‍ ശ്രദ്ധിക്കണം. ഫുള്‍ ഫാറ്റ് പാല്‍ ഉപയോഗിച്ചില്ലെങ്കില്‍ പായസത്തിനു വേണ്ടത്ര രുചിയും കൊഴുപ്പും ഉണ്ടാവില്ല. ഏലക്ക പൊടിയും വറുത്ത നട്ട്‌സും കിസ്മിസും അമ്പലപ്പായസങ്ങളില്‍ പതിവില്ല. അതു നിങ്ങളുടെ ഇഷ്?ടത്തിന്? അനുസരിച്ച് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. വലിപ്പം കൂടുതല്‍ ഉള്ള കുക്കറില്‍ ഉണ്ടാക്കുന്നതും നന്നാവും. മധുരം പോരെന്നു തോന്നുന്നവര്‍ കൂടുതല്‍ ചേര്‍ക്കുക. അമ്പലപായസം ഉണക്കലരി കൊണ്ടാണെങ്കിലും വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ പൊടിയരിയാണെങ്കില്‍ കുറച്ചു കൂടെ രുചി തോന്നാറുണ്ട്.)