കൊച്ചിയിലെ ഭക്ഷണ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തുന്നു. നാവില്‍ കപ്പലോടിച്ച്, ലോകമെമ്പാടും രുചിഭേദങ്ങള്‍ തേടി സാഹസിക സഞ്ചാരം നടത്തുന്ന ജിമ്മി റോക്സ് എന്ന സാങ്കല്‍പിക നായകന്‍ എത്തുന്നു. വ്യവസായി യൂസഫലിയുടെ മകളുടെ ഉടമസ്ഥതയിലുള്ള
കൊച്ചി മാറിയറ്റ് ഹോട്ടലില്‍ ആണ് ജിമ്മി റോക്സ് വീണ്ടുമെത്തിയിരിക്കുന്നു. യുവനടന്‍ ടൊവീനോ തോമസ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന അഡ്വഞ്ചേഴ്സ് ഓഫ് ജിമ്മി റോക്സിന്റെയും രുചിയാഘോഷത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് ഭക്ഷണ പ്രണയിനികളുടെ മനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയതാണ് ജിമ്മി റോക്സ്. ഇത്തവണ ജിമ്മി റോക്സിനെ അവതരിപ്പിച്ചത് മലയാള സിനിമയിലെ യുവനായകന്‍ ടൊവിനോ തോമസ് ആണ്. ഒരു വര്‍ഷം നീളുന്ന അഡ്വഞ്ചേഴ്സ് ഓഫ് ജിമ്മി റോക്സിന്റെ രുചിയാഘോഷത്തിന്റെ ഉദ്ഘാടനം ഹോട്ടല്‍ മാരിയേറ്റില്‍ ടൊവിനോ നിര്‍വഹിച്ചു. യാത്രകള്‍ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഈ രുചിയാഘോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ടൊവീനോ ചടങ്ങില്‍ പറഞ്ഞു.
ജിമ്മി റോക്സിന്റെ സാങ്കല്‍പിക ലോക സഞ്ചാരത്തിനുപയോഗിക്കുന്ന സീപ്ലെയിന്‍ ചടങ്ങില്‍ വേറിട്ട കാഴ്ചയായി.ടൊവീനോ സീപ്ലെയില്‍ പറത്തിയതും കൗതുകമായി. പുതുതായി ലുലുമാളില്‍ ആരംഭിക്കാന്‍ പോകുന്ന പുഷ്പോത്സവത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഹോട്ടലില്‍ ഒരുക്കിയ പൂച്ചെട്ടിയില്‍ വിത്ത് നട്ടയാരുന്നു ഉദ്ഘാടനം ടോവിനോ നിര്‍വഹിച്ചത്. ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് എത്തിയ ജിമ്മി റോക്സ് മാരിയറ്റില്‍ ഒരുക്കിയ വിഭവങ്ങള്‍ ഏഷ്യന്‍ രുചി വൈവിധ്യം കൊണ്ട് സമ്പന്നമായിരുന്നു. അവിടെ ഒരുക്കിയിട്ടുള്ള എല്ലാ വിഭവങ്ങളും രുചിച്ച് നോക്കാന്‍ മുമ്പില്‍ ടൊവിനോയും ഉണ്ടായിരുന്നു. ചൈനീസ് പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്തു കൊണ്ട് ഫെബ്രുവരി 5മുതല്‍ ഈ വര്‍ഷം മുഴുവന്‍ ജിമ്മി റോക്സ് വിഭവങ്ങള്‍ മാരിയറ്റിലെത്തുന്ന അതിഥികള്‍ക്ക് ലഭ്യമാകും.