Latest News

ഉരുളക്കിഴങ്ങു കറി

Malayalilife
ഉരുളക്കിഴങ്ങു കറി

വർക്കും ഏതു ഭക്ഷണത്തിനൊപ്പവും ഒരു കോമ്പിനേഷനാക്കി ഉപയോഗിക്കാവുന്ന ഒരു വിഭവമാണ് ഉരുളക്കിഴങ്ങ് കറി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ :

ഉരുളക്കിഴങ്ങു - 2 എണ്ണം 
സവാള - 1 എണ്ണം 
ഇഞ്ചി - ചെറിയ കഷ്ണം 
വെളുത്തുള്ളി - 2 എണ്ണം 
പച്ചമുളക് - 3 എണ്ണം 
തക്കാളി - 1 എണ്ണം 
തേങ്ങ ചിരകിയത് - 8 ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ 
മുളക് പൊടി - 1/2 ടേബിൾസ്പൂൺ 
മല്ലിപൊടി - 1 ടേബിൾസ്പൂൺ 
ഗരം മസാല പൊടി - 1 ടീസ്പൂൺ 
കറിവേപ്പില 
വെള്ളം -1.5 കപ്പ് 
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
ചെറിയ ഉള്ളി - 5 എണ്ണം 
ഉപ്പ്‌ - ആവശ്യത്തിന് 
ഉണ്ടാക്കുന്ന വിധം :
1. ഒരു പാനിൽ ചിരകിയ തേങ്ങാ , ചെറിയ ഉള്ളി , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില  എന്നിവ ഇട്ടു ചെറിയ തീയിൽ നന്നായിട്ട് വറുത്തെടുക്കുക . തേങ്ങ നല്ല ബ്രൗൺ കളർ ആവുന്ന വരെ വറുക്കുക . അതിനു ശേഷം മുളകുപൊടി , മഞ്ഞൾ പൊടി , മല്ലിപൊടി , മസാല എല്ലാം ഇട്ടു നന്നായിട്ട് മൂപ്പിക്കുക . എന്നിട്ട് ഈ തേങ്ങ മിക്സിയിൽ ഇട്ട്‌ നല്ല മഷി പൊലെ അരച്ചു മാറ്റി വക്കുക .
2. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും , വേപ്പിലയും ഇട്ട് വഴറ്റുക . ശേഷം തക്കാളി കൂടെ ഇട്ട്‌ നല്ല പൊലെ വഴറ്റുക . 
3. ഇനി ഇതിലേക്ക് ഉരുളക്കിഴങ്ങു കൂടെ ചേർത്ത് ഇളക്കി 1 മിനിറ്റ് വഴറ്റുക . 
4. നമ്മൾ നേരത്തെ തയ്യാറാക്കിയ അരപ്പു ഇതിലേക്ക് ചേർത്ത് ഇളക്കുക . ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക .
5. കറി നന്നായിട്ട് തിളച്ചു  കുറുകി, ഉരുളക്കിഴങ്ങു നല്ല പൊലെ വെന്തു കഴിഞ്ഞാൽ തീ കെടുത്താം .
6. ഇനി ഇതിലേക്ക് കുറിച്ച് ചെറിയ ഉള്ളി മൂപ്പിച്ചു ഒഴിച്ചുകൊടുക്കുക .
നമ്മളുടെ തനി നാടൻ ഉരുളക്കിഴങ്ങു കറി തയ്യാർ.

Read more topics: # tasty potato curry
tasty potato curry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക