Latest News

ബീഫ് ബോള്‍സ് തയ്യാറാക്കാം

Malayalilife
ബീഫ് ബോള്‍സ് തയ്യാറാക്കാം

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഏറെ ഇഷ്‌ടപ്പെടുന്ന ഒരു സ്നാക്ക്സ് ആണ് ബീഫ് ബോള്‍സ്. വളരെ സ്വാദിഷ്ട്മായ ഇവ എങ്ങനെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധങ്ങൾ 

ബീഫ് 500 ഗ്രാം

സവാള 150 ഗ്രാം

ഉരുളക്കിഴങ്ങ് 200 ഗ്രാം

പച്ചമുളക് 10 എണ്ണം

മുട്ട ഒരെണ്ണം

ഇഞ്ചി ഒരു കഷണം

മസാലപ്പൊടി ഒരു ടീസ്പൂണ്‍

മുളക്‌പൊടി അര ടീസ്പൂണ്‍

റൊട്ടിപ്പൊടി 700 ഗ്രാം

എണ്ണ 50 ഗ്രാം

തൈര് 4 ടേബിള്‍ സ്പൂണ്‍

ഉപ്പ് പാകത്തിന്


തയ്യാറാക്കുന്ന  വിധം

നന്നായി കഴുകി വൃത്തിയാക്കിയ ബീഫിൽ  തൈരും പൊടിയായി അരിഞ്ഞ സവാളയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. അതിന് ശേഷം   ഇഞ്ചി, സവാള, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞതും മുളക്‌പൊടിയും മസാലപ്പൊടിയും ഇട്ട് നന്നായി  വഴറ്റുക.  ശേഷം വഴന്നു വരുമ്പോൾ  പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും ബീഫ് വേവിച്ചതും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക . വെള്ളം വറ്റി വരുമ്പോഴേക്കും  ഇറക്കിവെക്കുക.  ഈ കൂട്ട് ചുടാറുമ്പോള്‍ ചെറിയ ഉരുളകളാക്കി ഉരുട്ടുക.  ശേഷം ഓരോ ഉരുളയും മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്.

Read more topics: # tasty beef bolls making
tasty beef bolls making

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES