Latest News

കൊളസ്‌ട്രോളിന് വിട; ഓംലെറ്റ് കഴിക്കൂ

Malayalilife
കൊളസ്‌ട്രോളിന് വിട; ഓംലെറ്റ് കഴിക്കൂ

കൊളസ്‌ട്രോളിനെ പേടിക്കേണ്ട; ഓംലറ്റ് ഇങ്ങനെ കഴിച്ചാല്‍ മതി കൊളസ്ട്രോളും ഷുഗറുമൊക്കെ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആള്‍ക്കാരിലും സാധാരണയായി കണ്ടു വരുന്നതാണ്. ആരോഗ്യ സംരക്ഷണത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോള്‍ കൂട്ടും എന്നു കരുതി മുട്ടവെള്ള മാത്രം കഴിക്കുന്നവരും കുറവല്ല. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോള്‍ കലോറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. അതിനാല്‍, കൊളസ്ട്രോളുള്ളവര്‍ക്കായി മുട്ട ഓംലെറ്റ് തയാറാക്കാം. മഞ്ഞക്കരു ഉപയോഗിക്കാതെ

ആവശ്യമായ ചേരുവകള്‍:

മുട്ടവെള്ള -മൂന്നു മുട്ടയുടേത്
ഉപ്പ് -പാകത്തിന്
തക്കാളി -ഒരു ചെറുത്
കാരറ്റ് -ഒരു ചെറിയ കഷണം
സവാള -ഒരു സവാളയുടെ പകുതി
പച്ചമുളക് -ഒന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് -അര വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

മുട്ടവെള്ള ഉപ്പു ചേര്‍ത്ത് നന്നായി അടിക്കുക. തക്കാളി, കാരറ്റ്, സവാള, പച്ചമുളക് എന്നിവ വളരെ പൊടിയായി അരിയുക. അരിഞ്ഞ കൂട്ട് അടിച്ചുവെച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക. നോണ്‍സ്റ്റിക്ക് പാന്‍ ചൂടാക്കി, ഓംലെറ്റ് മിശ്രിതം ഒഴിച്ച് മൂടിവെച്ചു വേവിക്കുക. വീറ്റ് ബ്രെഡിനൊപ്പം സാന്‍വിച്ച് ആക്കാന്‍ ബെസ്റ്റാണ് ഈ ഓംലെറ്റ്. 

Read more topics: # special,# omelet,# colostrol control
special, omelet,colostrol control

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES