സ്പെഷ്യൽ നെയ്മീൻ ബിരിയാണി

Malayalilife
സ്പെഷ്യൽ നെയ്മീൻ ബിരിയാണി

വർക്കും പ്രിയപ്പെട്ട വിഭവമാണ് നെയ്മീൻ ബിരിയാണി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

നെയ്മീൻ കഷ്ണങ്ങളാക്കിയത്: 250 ഗ്രാം
അരി: ഒരു കപ്പ്
കറുവാപ്പട്ട: ഒരെണ്ണം
പച്ച ഏലയ്ക്കായ: മൂന്നെണ്ണം
ബേ ലീഫ്: ഒരെണ്ണം
ഇഞ്ചി പേസ്റ്റ്: ഒരു ടീസ്പൂൺ
തേങ്ങ: അരക്കപ്പ്
കശുവണ്ടി: അരക്കപ്പ്
നെയ്യ്: കാൽകപ്പ്
വെളുത്തുള്ളി: അഞ്ചെണ്ണം
ഉണങ്ങിയ ഏലക്കായ: ഒരെണ്ണം
പച്ചമുളക്: ഒരെണ്ണം
വെളുത്തുള്ളി പേസ്റ്റ്: ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി: ഒരു ടീസ്പൂൺ 
ഗരംമസാലപ്പൊടി: ഒരു ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

അരി നന്നായി വേവിക്കുക. വേവ് കൂടിപ്പോവരുത്. ആവശ്യത്തിന് വെന്തുകഴിഞ്ഞാൽ വെള്ളം വാർത്ത് ഒരു പ്ലേറ്റിലേക്കാക്കി മാറ്റിവെക്കുക.ഇനി മീൻ എടുക്കുക. ഇവ ആവശ്യമായ വലുപ്പത്തിലും കനത്തിലും മുറിച്ചെടുത്ത് മാറ്റിവെക്കുക. അല്പം വലുപ്പമുള്ള ഷ്ണങ്ങളാക്കുന്നതാണ് നല്ലത്. ഇനി അടി കനവും വലുപ്പവുമുള്ള ഒരു പാൻ എടുക്കുക. ഇതിലേക്ക് നെയ്യ് ചേർക്കുക. ഇത് ചൂടാക്കി അതിലേക്ക് പച്ച ഏലക്കായകളും ബേ ലീഫും പച്ചമുളകും വെളുത്തുള്ളിയും കറുവാപ്പട്ടയും കശുവണ്ടിയും ചേർക്കുക. ഇവ നന്നായി വഴറ്റുക. 

രണ്ടോ മൂന്നോ മിനിറ്റിന് ശേഷം ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് രണ്ട് മിനിറ്റ് കൂടി വഴറ്റുക. കുറഞ്ഞ തീയിൽ വഴറ്റിയാൽ മതി. സുഗന്ധം വരുന്നതു വരെ വഴറ്റണം. ഇനി ഇതിലേക്ക് മീൻ കഷ്ണങ്ങൾ ചേർത്ത് മീനിന്റെ ഇരുവശങ്ങളും ബ്രൗൺ നിറമാകുന്നതു വരെ വേവിക്കണം.ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചോറ് ചേർക്കുക. ഒപ്പം തേങ്ങ ചിരവിയതും കൂടി ചേർത്ത് ചോറ് ഉടയാതെ ഇളക്കുക. ഇനി ഇതിലേക്ക് ഗരം മസാല പൊടി ചേർക്കുക. ഇതിന് മുകളിൽ അല്പം വെള്ളം തളിക്കുക. പാത്രം മൂടി വെച്ച് കുറഞ്ഞ തീയിൽ പത്ത് മിനിറ്റ് പാകം ചെയ്യുക. ബിരിയാണി റെഡി.

Read more topics: # special neymeen biriyani
special neymeen biriyani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES