ചേരുവകൾ
ഫ്രീസറിൽ വെച്ച് കട്ടയാക്കിയ പാൽ - രണ്ടു കപ്പ്
ഞാലിപ്പൂവൻ പഴം - 5-6
പഞ്ചസാര - ആവശ്യത്തിന്
ബൂസ്റ്റ് - ഒന്നര സ്പൂൺ
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
പഴം, പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ഒരു ബ്ലെൻഡറിൽ അടിച്ചെടുക്കുക. അവസാനം പാലും ബൂസ്റ്റും ചേർത്ത് അടിച്ചെടുക്കുക. ഇഷ്ടമുണ്ടെകിൽ ഐസ് ക്രീം ചേർക്കാവുന്നതാണ്. വേണമെങ്കിൽ വിപ്പിംഗ് ക്രീം വെച്ചും അലങ്കരിക്കാം. എന്നാൽ മുകളിൽ കൊടുത്തിട്ടുള്ള ചേരുവകൾ വെച്ച് ഉണ്ടാക്കുന്നതാണ്, ശരിയായ റെസിപ്പി. നല്ല തണുപ്പോടെ, ഉണ്ടാക്കിയ ഉടനെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.