കേക്കുകളുടെ കാലം എന്ന് തന്നെ ക്രിസ്മസ് ന്യൂയർ കാലം എന്നും തന്നെ പറയാം. എന്നാൽ എല്ലാവരെയും അതിവേഗം ഇമ്പ്രെസ്സ് ചെയ്യാൻ എങ്ങനെ രുചികരമായ രീതിയിൽ റെഡ് വെൽവെറ്റ് കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
പാൽ - 1/2 കപ്പ്
ചെറുനാരങ്ങാ നീര് - 1 ടീസ്പൂൺ
മൈദ - 1 കപ്പ്
ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
ബേക്കിംഗ് സോഡ - 1/2 ടീസ്പൂൺ
കൊക്കോ പൗഡർ - 1 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
മുട്ട - 2 എണ്ണം
വാനില എസ്സൻസ് - 1 ടീസ്പൂൺ
പഞ്ചസാര - 3/4 കപ്പ്
സൺഫ്ലവർ ഓയിൽ - 1/4 കപ്പ്
റെഡ് ജെൽ ഫുഡ് കളർ
വിനാഗിരി - 1 ടീസ്പൂൺ
ഷുഗർ സിറപ്പ് ഉണ്ടാക്കാൻ
പഞ്ചസാര - 1/2 കപ്പ്
വെള്ളം - 1 കപ്പ്
അലങ്കരിക്കാൻ
വിപ്പിംഗ് ക്രീം - 1 1/2 കപ്പ്
ട്യൂട്ടി ഫ്രൂട്ടി - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പാലിൽ ചെറുനാരങ്ങാ നീര് മിക്സ് ചെയ്തു 10 മിനിറ്റ് മാറ്റി വച്ചാൽ ബട്ടർമിൽക്ക് റെഡി ആയിക്കിട്ടും. മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, കൊക്കോ പൗഡർ, ഉപ്പ് എന്നിവ 3 തവണ നന്നായി അരിച്ചു മാറ്റി വെക്കുക. ഡരൈ ആയിട്ടുള്ള വലിയൊരു ബൗളിലോട്ടു 2 മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ബീറ്റ് ചെയ്തു വാനില എസ്സൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു പഞ്ചസാര പൊടിച്ചു കുറേശ്ശേയായി ചേർത്ത് നന്നായി ബീറ്റ് ചെയ്തു ബട്ടർമിക്ക് ചേർത്ത് ചെറുതായി ബീറ്റ് ചെയ്തു സൺഫ്ലവർ ഓയിൽ ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു അരിച്ചു മാറ്റി വച്ച മൈദ മിക്സ് കുറേശ്ശേയായി ചേർത്ത് കട്ട് ആൻഡ് ഫോൾഡ് രീതിയിൽ മിക്സ് ചെയ്തു 5 മുതൽ 8 തുള്ളി വരെ ആവശ്യാനുസരണം ഫുഡ് കളർ ചേർത്ത് മിക്സ് ചെയ്തു വിനാഗിരി ചേർത്ത് മിക്സ് ചെയ്തു ബട്ടർ പേപ്പർ വച്ച കേക്ക് ടിന്നിലോട്ടൊഴിച്ചു 10 മിനിറ്റ് പ്രിഹീറ്റ് ചെയ്ത പാനിലോട്ടു വച്ച് 40 മിനിറ്റ് ബെയ്ക്ക് ചെയ്തെടുക്കുക.
പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ച് ഷുഗർ സിറപ്പ് ഉണ്ടാക്കി മാറ്റി വെക്കുക കേക്ക് 2 ലയർ ആയി കട്ട് ചെയ്തു എക്സ്ട്രാസ് ഉണ്ടെങ്കിൽ മിക്സിയിൽ ഒന്ന് പൊടിച്ചെടുത്തു മാറ്റി വെക്കുക. ഷുഗർ സിറപ്പ് സ്‌പ്രെഡ് ചെയ്തു വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തു കേക്കിൽ തേച്ചു ട്യൂട്ടി ഫ്രൂട്ടിയും പൊടിച്ചെടുത്ത കേക്കും ഉപയോഗിച്ച് ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കാം.യമ്മി റെഡ് വെൽവെറ്റ് കേക്ക് റെഡി .