കേക്ക് ഇഷ്ടപ്പെടാത്തതായി ആരാണുളളത്. മധുരം ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം കുട്ടികളും. അവര്‍ക്ക് നല്‍കാന്‍ പറ്റിയൊരു നാലുമണി പലഹാരമാണ് ക്രീംസ് കേക്ക്. എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാനും സാധിക്കും
ചേരുവകള്‍:
ബട്ടര്‍ ഫ200 ഗ്രാം
മൈദ ഫ200 ഗ്രാം
ബേക്കിങ് പൗഡര്‍ ഫഒരു ടീസ്പൂണ്‍
ബേക്കിങ് സോഡ ഫഅര ടീസ്പൂണ്‍
കാരമല്‍ ഫ20 ഗ്രാം
ഉപ്പ് ഫ2 നുള്ള്
സോഫ്റ്റ് ചീസ് ഫ200 ഗ്രാം
ക്രീം ഫഒരു കപ്പ്
മില്‍ക്ക് മെയ്ഡ് ഫഅര കപ്പ്
ജെലാറ്റിന്‍ ഉരുക്കിയത് ഫ2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
മൈക്രോവേവ് ഓവന്‍ 165 ഡിഗ്രി സെന്റി ഗ്രേഡില്‍ സെറ്റു ചെയ്യുക. കേക്കുണ്ടാക്കാനായി പാന്‍ എടുത്ത് ബട്ടര്‍ പുരട്ടുക. ഒരു ബൗളില്‍ മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, കാരമല്‍, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ബീറ്റു (മിക്സ്) ചെയ്തെടുക്കുക. ഇത് പാനില്‍ ഒഴിച്ച് മുക്കാല്‍ മണിക്കൂറോളം ബേക്ക് ചെയ്യണം. മൈക്രോവേവില്‍ നിന്നെടുത്ത് ചൂടാറും വരെ വെക്കുക.
സോഫ്റ്റ് ചീസും (പ്ളെയ്ന്‍ ഫ്ളേവര്‍) ക്രീമും മില്‍ക്ക് മെയ്ഡും ജെലാറ്റിന്‍ ഉരുക്കിയതും കൂടി മിക്സിയില്‍ മിക്സ് ചെയ്തെടുത്ത് ഫ്രിഡ്ജില്‍വെച്ച് സെറ്റ് ചെയ്തെടുക്കുക. ഇത് നേരത്തെ ബേക്ക് ചെയ്തെടുത്തതിനു മുകളില്‍ ഒരു ലെയര്‍ എന്ന പോലെ വച്ചതിനു ശേഷം വീണ്ടും മൈക്രോവേവില്‍ 15 മിനിറ്റ് വച്ച് പുറത്തെടുക്കാം. ജാം ഫ്ളേവറോ, സ്ട്രോബറി സിറപ്പോ വച്ച് അലങ്കരിക്കാം.