1. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂണ്‍
2. തേങ്ങ ചുരണ്ടിയത് - ഒന്നരക്കപ്പ്
വെളുത്തുള്ളി - മൂന്ന് അല്ലി
പെരുംജീരകം - അര ചെറിയ സ്പൂണ്‍
കുരുമുളക് - അര ചെറിയ സ്പൂണ്‍
3. മുളകുപൊടി - രണ്ടു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി - ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
ഇറച്ചി മസാലപ്പൊടി - ഒരു ചെറിയ സ്പൂണ്‍
4. വെളിച്ചെണ്ണ` - ഒരു വലിയ സ്പൂണ്‍
5. സവാള - ഒരു ഇടത്തരം, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷണം, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് - നാല്, നീളത്തില്‍ മുറിച്ചത്
6. വിളഞ്ഞ പച്ചമാങ്ങ - രണ്ടു വലുത്, കഷണങ്ങളാക്കിയത്
ഉപ്പ് - പാകത്തിന്
7. വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍
8. കടുക് - ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് - രണ്ട്, മുറിച്ചത്
കറിവേപ്പില - ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു വറുക്കുക.
നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി വാങ്ങണം.
ചൂടാറിയ ശേഷം മിക്‌സിയില്‍ അരച്ചു വയ്ക്കുക.
ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം.
വാടി വരുമ്പോള്‍ മാങ്ങയും ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് അരപ്പും പാകത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക. മാങ്ങ അധികം വെന്തു പോകരുത്.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കാം.