കേരളത്തിലെ വ്യാവസായ പ്രമുഖന്‍ എന്ന നിലയില്‍ ഏവര്‍ക്കും പരിചിതനായ വ്യക്തിയാണ് ഡോ രവി പിള്ള. റാവീസ്, ലീല ഗ്രൂപ്പുകളുടെ ഉടമ. പ്രവാസി വ്യവസയി എന്നി നിിലകളിലും അദ്ദേഹം വിജയിച്ച മലയാളിയാണ്. കൊല്ലംകാരനായ രവി പിള്ളയ്ക്ക് ഏറെ ഇഷ്ടം കൊല്ലത്തെ കായല്‍മീന്‍ വിഭവങ്ങള്‍ തന്നെയാണ് റാവീസിന്റെ ചീഫ് ഷെഫ് ഇതിനെക്കുറിച്ച് മലയാളി ലൈഫിനോട് പ്രതികരിക്കുന്നത് കേള്‍ക്കാം.
റാവീസ് ഗ്രൂപ്പ് കോര്‍പറേറ്റിവ് ഷെഫാണ് രവി പിള്ളയുടെ ഭക്ഷണരീതികളെക്കുറിച്ച് മലയാളി ലൈഫിനോട് പങ്കുവെച്ചത്. ലോകരാജ്യങ്ങളില്‍ എല്ലാം സന്ദര്‍ശിച്ചിട്ടുള്ള രവി പിള്ളക്ക് ഏറെ ഇഷ്ടം കായല്‍ വിഭവങ്ങള്‍ തന്നെയാണാണ് ചീഫ് ഷെഫ് പറയുന്നത്. ലോകത്തെ ഏത് രുചിയേക്കാളും അദ്ദേഹത്തിനിഷ്ടം കൊല്ലത്ത് കാഞ്ഞിരോട്കായലില്‍ നിന്ന് ലഭിക്കുന്ന കരിമീനാണ്. കഴിച്ചുകഴിഞ്ഞാല്‍ എരിവ് കൂടിയാലും പുളി കൂടിയാലും അദ്ദേഹം ഉടന്‍ അഭിപ്രായം വ്യക്തമാക്കുമെന്നും ചീഫ് ഷെഫ് പറയുന്നു.
കരിമീന്‍ വിഭവങ്ങള്‍ പല തരത്തിലുണ്ടെങ്കിലും കാഞ്ഞിരോട്ട് കായലിലെ കരിമീന്‍ അദ്ദേഹത്തിന് വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നെും ചീഫ് ഷെഫ് വ്യക്തമാക്കുന്നു.