ചേരുവകള്‍
തൊലി മാറ്റി വൃത്തിയാക്കി അരിഞ്ഞ പോര്‍ക്ക് - ½ കിലോ
തക്കാളി (ചെറുതായി അരിഞ്ഞത്) - 2 എണ്ണം
പച്ചമുളക് രണ്ടായി പിളര്‍ന്നത് - 4 എണ്ണം,
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍ വീതം
മഞ്ഞള്‍പൊടി - ¾ ടേബിള്‍ സ്പൂണ്‍
വിനീഗര്‍ - ½ ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് - 1 കപ്പ്
ഉപ്പ്, മല്ലിയില, കറിവേപ്പില എണ്ണ - ആവശ്യത്തിന്
മസാലയ്ക്ക്
മല്ലിപൊടി - 2 ടേബിള്‍ സ്പൂണ്‍
ഗരംമസാല - 1½ ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
ജീരകം - ½ ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി മുറിച്ച പോര്‍ക്കില്‍ മഞ്ഞള്‍പൊടി ഉപ്പ്, വിനീഗര്‍ ഇവ ചേര്‍ത്ത് നല്ലപോലെ തിരുമ്മി പിടിപ്പിക്കുക. ഇത് കുക്കറി 1 1/2 കപ്പ് വെള്ളം ചേര്‍ത്ത് 4-5 വിസില്‍ വരുന്നവരെ വേവിയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് സവാള ചുവക്കെ വഴറ്റുക. ഇതില്‍ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. തക്കാളി അരിഞ്ഞത് ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് പൊടിവര്‍ഗ്ഗങ്ങള്‍ ജീരകം ഇവ ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞുവരുമ്പോള്‍ വെന്ത പോര്‍ക്ക് മസാലയില്‍ ചേര്‍ത്ത് നല്ല പോലെ പിടിപ്പിക്കതക്കവണ്ണം ഇളക്കി യോജിപ്പിക്കുക. ഇതിനെ ഒരു അടപ്പുവച്ച് അടച്ച് കുറച്ചുകൂടി വേവിയ്ക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. അവസാനം മല്ലിയില കറിവേപ്പില ഇവ ചേര്‍ത്ത് ഒന്ന് ആവി കയറ്റി അടുപ്പത്തു നിന്നും വാങ്ങിവച്ച് ഉപയോഗിക്കാം.