Latest News

പാവയ്ക്കാ അച്ചാര്‍ ഉണ്ടാക്കാം

Malayalilife
പാവയ്ക്കാ അച്ചാര്‍ ഉണ്ടാക്കാം


ചേരുവകൾ

പാവയ്ക്കാ - 1 എണ്ണം

മുളക് പൊടി - 2 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍

ഉള്ളി -അര കപ്പ്

ഇഞ്ചി - ഒന്നര ടീസ്പൂണ്‍

വെളുത്തുള്ളി - 2 ടീസ്പൂണ്‍

കറിവെപ്പില - 2 തണ്ട്

കടുക് - അര ടീസ്പൂണ്‍

കായം - അര ടീസ്പൂണ്‍

ഉലുവ - അര ടീസ്പൂണ്‍

പച്ചമുളക് - 2 എണ്ണം

വെളിച്ചെണ്ണ - 4 ടീസ്പൂണ്‍

ചൊറുക്ക - കാൽകപ്പ്

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്കാ വൃത്തിയായി കഴുകി ചെറുതായി അരിയുക . പാനില്‍ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക . കടുക് പൊട്ടിയതിനു ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവെപ്പലയും ചേര്‍ത്ത് വെളുത്തുള്ളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക . ഇനി പാവയ്ക്കാ ചേര്‍ത്ത് ഇളക്കി മുളക് പൊടിയും , മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 5 മിനുറ്റ് ഇളക്കുക . ഇനി ചൊറുക്ക ചേര്‍ത്ത് ഇളക്കി 3 മിനുറ്റ് ശേഷം അടുപ്പില്‍ നിന്ന് ഇറക്കിവെക്കുക . കായം ചേര്‍ത്ത് ഇളക്കുക . രുചികരമായ പാവയ്ക്കാ അച്ചാര്‍ തയ്യാര്‍ . 3 ദിവസത്തിന് ശേഷം ഉപയോഗിച്ച് തുടങ്ങുക

Read more topics: # pavakka achar,# recipe
pavakka achar recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES