Latest News

മധുരമേറും പപ്പായ ഹല്‍വ തയ്യാറാക്കാം

Malayalilife
topbanner
 മധുരമേറും പപ്പായ ഹല്‍വ തയ്യാറാക്കാം

ലഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ പലര്‍ക്കും മടിയാണ്. അപ്പോള്‍ പിന്നെ ഹല്‍വയുണ്ടാക്കുന്നതിനെ കുറിച്ചൊന്നും ചിന്തിക്കുകയേ വേണ്ട. പക്ഷേ ഇതാ ഈസിയായി വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു ഹല്‍വ. പപ്പായ ഹല്‍വ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

നന്നായി പഴുത്ത പപ്പായ – 1 എണ്ണം
പാല്‍ – 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
നെയ്യ് – 1/2 കപ്പ്
അണ്ടിപ്പരിപ്പ് – 10 എണ്ണം
റവ – 4 ടീ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍

യ്യാറാക്കുന്ന വിധം

പപ്പായ കുരുവും തൊലിയും നീക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് വെള്ളം ചേര്‍ക്കാതെ നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ നല്ലതുപോലെ വറുത്തെടുക്കുക. ഇതിലേക്ക് റവ ഇട്ടു നന്നായി ഇളക്കി കൊണ്ടിരിക്കുക. റവ മൂത്ത് വരുമ്പോള്‍ അരച്ച് എടുത്ത പപ്പായ ഇട്ട് ഇളകുക.

ഇതിലേക്ക് പാല്‍ ഒഴിക്കുക. പഞ്ചസാര ചേര്‍ത്ത് ചെറു തീയില്‍ ഇളക്കി കൊണ്ടിരിക്കുക. കുറുകി വരുബോള്‍ വാങ്ങിമുകളില്‍ ഏലയ്ക്കാപ്പൊടി വിതറുക. ശേഷം ഒരു ട്രേയില്‍ എണ്ണയോ നെയ്യോ പുരട്ടി തയ്യാറാക്കിയ ഹല്‍വ നിരത്തുക. നന്നായി തണുത്ത ശേഷം മുറിച്ച് എടുക്കാം.

Read more topics: # papaya-halwa-recipe
papaya-halwa-recipe

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES