പനീര്‍ ചപ്പാത്തി റോള്‍സ്

Malayalilife
പനീര്‍ ചപ്പാത്തി റോള്‍സ്

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചപ്പാത്തി. എന്നാൽ ചപ്പാത്തിക്കൊപ്പം പനീർ ചേർത്തു ഒരു റോൾ തയ്യാറാക്കിയാൽ കുട്ടികളും മുതിർന്നവരും എല്ലാവരും തന്നെ ഒരുപോലെ തന്നെ ആസ്വദിച്ചു കഴിക്കും. ഇവ എങ്ങനെ രുചികരമായ രീതിയിൽ തയ്യാറാക്കാം എന്ന് നോക്കാം.


ചേരുവകള്‍

ചപ്പാത്തി മാവ് : 4 എണ്ണത്തിനുള്ളത്

നെയ് : ചപ്പാത്തി ഉണ്ടാക്കാന്‍ ആവശ്യത്തിന്


പനീര്‍ : 1 കപ്പ്

ക്യാരറ്റ് : (ചെറുതായി അരിഞ്ഞത് ), 1 / 4 കപ്പ്

സവാള : 1 ഇടത്തരം, പൊടിയായി അരിഞ്ഞത്

തക്കാളി : 2 എണ്ണം പൊടിയായി അരിഞ്ഞത്

ഗരം മസാല : 1 / 2 -3 / 4 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി : 1 / 4 ടീസ്പൂണ്‍

ഉപ്പ് : ആവശ്യത്തിന്

വെള്ളം : 2 ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ / സണ്‍ഫ്ലവര്‍ ഓയില്‍ : 1 ടേബിള്‍സ്പൂണ്‍

Read Also : സമസ്തയും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തി: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കാനൊരുങ്ങി സർക്കാർ

തയ്യാറാക്കുന്ന വിധം

ചപ്പാത്തി മാവുപയോഗിച്ചു കട്ടി കുറച്ചു പരത്തി ചപ്പാത്തി ചുടുക. ശേഷം ചുവടു കട്ടിയുള്ള ഒരു പാന്‍ ചൂടാക്കുക, അതിലേക്കു എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായ ശേഷം, അരിഞ്ഞു വെച്ചിരിക്കുന്ന സവോള ഇട്ടു നന്നായി വഴറ്റുക, നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ചെറിയ തീയില്‍ മൂപ്പിക്കുക. ശേഷം, അതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക, തക്കാളിയും വഴണ്ട് കഴിയുമ്പോള്‍ ക്യാരറ്റ് പൊടിയായി അരിഞ്ഞതും 2 ടേബിള്‍സ്പൂണ്‍ വെള്ളവും, ആവശ്യത്തിന് ഉപ്പും, മഞ്ഞള്‍ പൊടി ചേര്‍ത്ത് വേവിക്കുക.

ഇതിലേക്ക് ഗരം മസാല കൂടെ ചേര്‍ക്കുക. ക്യാരറ്റ് നന്നായി വെന്തുവരുമ്പോള്‍ അതിലേക്ക് ചെറുതായി അരിഞ്ഞ പനീര്‍ കഷണങ്ങൾ കൂടെ ചേര്‍ക്കുക, 2 -3 മിനിറ്റ് ശേഷം പനീര്‍ നന്നായി വേവും, മുഴുവന്‍ വെള്ളവും വറ്റാന്‍ അനുവദിക്കുക. മിശ്രിതം റെഡി ആയിക്കഴിഞ്ഞാല്‍ ചുട്ടു വെച്ചിരിക്കുന്ന ചപ്പാത്തിയുടെ നടുവിലേക്ക് 1 -2 ടീസ്പൂണ്‍ വെച്ച് മടക്കുക.

Read more topics: # paneer chapathi rolls
paneer chapathi rolls

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES