ഏവര്‍ക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് പാലട പ്രഥമന്‍. വളരെ രുചികരമായ രീതിയില്‍ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
അട ഉണ്ടാക്കുന്നവിധം അടപായസത്തില്‍ വിവരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അട അല്ലെങ്കില്‍ വിപണിയില്‍ കിട്ടുന്ന കിട്ടുന്ന അട - ¼ കിലോ
പാല്‍ - 3 ലിറ്റര്‍
പഞ്ചസാര - ¾ ഗ്ലാസ്
നെയ്യ്
ഏലയ്ക്കാപൊടി
തയ്യാറാക്കുന്ന വിധം
വാങ്ങിയ അട ആണെങ്കില്‍ 15 മിനിറ്റെങ്കിലും അട ചൂടുവെള്ളത്തില്‍ കുതിര്‍ത്തിരിക്കണം. പിന്നെ പച്ചവെള്ളത്തില്‍ കഴുകി എടുക്കണം. എന്നാല്‍ തമ്മില്‍ തമ്മില്‍ ഇത് ഒട്ടിപിടിക്കില്ല. 2 ലിറ്റര്‍ പാല്‍ തിളപ്പിക്കുക. തിളച്ച് കുറച്ച് വറ്റിവരുമ്പോള്‍ അട ചേര്‍ത്ത് വേവിയ്ക്കുക. പഞ്ചസാര ചേര്‍ത്ത് പിന്നെയും വേവിയ്ക്കുക. നല്ലപോലെ കുറുകി വരുമ്പോള്‍ ഏലക്കായ് പൊടി ചേര്‍ത്ത് ചൂടോടെയോ തണുപ്പിച്ചോ കഴിയ്ക്കാവുന്നതാണ്.