ചിക്കന്‍ വിഭവം ഇഷ്ടപ്പെടാത്ത ആരും ഉണ്ടാക്കില്ല. ചിക്കന്‍കൊണ്ട് പലതും പരീക്ഷിച്ചവരാണ് നമ്മള്‍ ഒരു റോള്‍ ഇന്ന് പരീക്ഷിച്ചാലോ..
ചേരുവകള്‍
കോഴിയിറച്ചി ചെറുതായരിഞ്ഞത് : 2 കപ്പ്
മൈദ : 150 ഗ്രാം
മുട്ട : 4 എണ്ണം
കുരുമുളക് പൊടി : ഒന്നേകാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
ഒലീവെണ്ണ : 2 ടേ.സ്പൂണ്‍
ചുവപ്പ് കാപ്‌സിക്കം : 1 എണ്ണം
പച്ച കാപ്‌സിക്കം : 1 എണ്ണം
തക്കാളി, സവാള : 1 വീതും
എണ്ണ : വറുക്കാന്‍
തയ്യാറാക്കുന്നവിധം
മൈദയില്‍ അര ടീസ്പൂണ്‍ ഉപ്പും അര ടീ സ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. മുട്ട ബൗളില്‍ എടുത്ത് നന്നായടിക്കുക. ക്രമേണ എണ്ണ, വെള്ളം, മൈദ എന്നിവ ചേര്‍ത്തിളക്കി മയമാക്കുക. 30 മിനിറ്റടച്ച് വയ്ക്കുക. എണ്ണ ചൂടാക്കി സവാള ചെറുതായരിഞ്ഞിട്ട് വഴറ്റുക. സുതാര്യമാകുമ്പോള്‍ കോഴിയിറച്ചി കഷണങ്ങള്‍ ചേര്‍ത്ത് മയമാകും വരെ വറുക്കുക. രണ്ടു തരം കാപ്‌സിക്കവും തക്കാളിയും ചേര്‍ത്തിളക്കി പാകമാകുമ്പോള്‍ മിച്ചമുള്ള കുരുമുളകും ഉപ്പും കൂടി ചേര്‍ക്കുക. ഒരു ഫ്രൈയിംഗ് പാന്‍ ചൂടാക്കി എണ്ണ തടവി രണ്ടു ടേ.സ്പൂണ്‍ ബാറ്റര്‍ ഒഴിച്ച് വ്യാപിപ്പിക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മറിച്ചിടുക. ഒരു വശത്ത് ഫില്ലിംഗ് വിളമ്പി റോള്‍ ചെയ്തെടുത്ത് സോസിനൊപ്പം വിളമ്പുക.