അതിഭാവുകത്വങ്ങള്‍ ഉണര്‍ത്തുന്ന കഥയിലൂടെയും കഥാപാത്രങ്ങളെ സമ്മാനിച്ചും മലയാളികളുടെ സ്വകാര്യ അഹങ്കരാമായി മാറിയ വൃക്തിയാണ് പി. പത്‌നമാരാജന്‍, തൂവാനത്തുമ്പികള്‍ മുതല്‍ , ഞാന്‍ ഗന്ധര്‍വന്‍ വരെയുള്ള ചിത്രങ്ങളിലൂടെ സമ്മാനിച്ച പത്മരാജന്‍ മാജിക്ക് മലയാളികള്‍ക്ക് അത്രവേഗം മറക്കാന്‍ കഴിയില്ല. നമ്മെ വിട്ട് മണ്‍മറഞ്ഞെങ്കിലും താന്‍ കോറിയിട്ട ഓരോ കഥാപാത്രത്തിലൂടെയും പത്മരാജന്‍ ഇന്നും ജീവിക്കുന്നുണ്ട്. കൊച്ചി പനമ്പള്ളി നഗറില്‍ പത്മരാജന്റെ പേരിലൊരുക്കിയ കഫേയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
മലയാളികള്‍ക്ക് ഒരു വസന്തകാലത്തിന്റെ മുഴുവന്‍ ഒര്‍മകളും സമ്മാനിച്ച അതിഭാവുകത്വങ്ങളുടെ ചക്രവര്‍ത്തിയാണ് പി.പത്മരാജന്‍. തന്റെ ആഖ്യാന ശൈലി കൊണ്ടും എഴുത്ത്ുകള്‍ കൊണ്ടും കഥാപാത്ര സൃഷ്ടികള്‍ കൊണ്ടും പത്മരാജന്‍ മലയാള സിനിമക്ക് സമ്മാനിച്ചത്. വേറിട്ട അനുഭൂതികളാണ്. തൂവനത്തുമ്പികളിലെ മണ്ണാര്‍ത്തൊടിയില്‍ ജയകൃഷണനും മലയാളികള്‍ എന്നും ഓര്‍ക്കുന്ന ക്ലാരയും പത്മരാജന്‍ കോറിയിട്ട കഥാപാത്രങ്ങളാണ്. റിയാലിറ്റിയെ റിയലിസമാക്കാന്‍ പത്മരാജനോളം മികച്ച ഒരുകലാകരനും ഇന്ന് ഈ ഭൂമിയില്‍ ജിവിച്ചിരിപ്പില്ല. ഇനി ഉണ്ടാകാനും പോകില്ല എന്നതാണ് യാഥാര്‍ത്ഥ്യവും.
പത്മരാജന്‍ മരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും പത്മരജന്റെ ഓര്‍മകള്‍ക്ക് അമരത്വമാണ്. ഇതിന് തെളിവാണ് പനമ്പള്ളി നഗറിലെ പപ്പേട്ടന്‍സ് കഫേ. മലയാളത്തിന്റെ പ്രീയപ്പെട്ട പപ്പേട്ടന്റെ ഓര്‍മകളുമായിട്ടാണ് പപ്പേട്ടന്‍ കഫേ ആരംഭിച്ചിരിക്കുന്നത്.
പത്മരാജന്‍ കോറിയിട്ട ഒരോ വാക്കുകളും പപ്പേട്ടന്‍ കഫേയില്‍ ചെന്നാല്‍ കാണാം. മനസില്‍ വരച്ചിട്ട പോലെ തന്നെ അവിടുത്തെ ചുമരുകളുടെ ഓരോ കോണിലും മലയാളികള്‍ മനസില്‍ തളച്ചിട്ട ഓരോ വരികളും കാണാം. പപ്പേട്ടന്‍ കഫേ ആരംഭിച്ചതിന് പിന്നാലെ ഇവിടെ ദിനം പ്രതി എത്തുന്നത് നിരവധി സന്ദര്‍ശകരാണ്. പത്മരാജന്റെ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്നത് കൊണ്ടുതന്നെയാകണം ഇവിടെ പല ഓര്‍മകളും ഓടിയെത്തിയേക്കാം.