Latest News

ചായക്കൊപ്പം രുചിയുളള ഉളളിവട കഴിക്കാം

Malayalilife
ചായക്കൊപ്പം രുചിയുളള ഉളളിവട കഴിക്കാം


ഉളളിവട തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍ 

ചേരുവകള്‍
കടലമാവ്  2 കപ്പ്
അരിപൊടി  2 ടേബിള്‍സ്പൂണ്‍
സവാള  3 എണ്ണം
ഇഞ്ചി  2 ഇഞ്ച് കഷണം
പച്ചമുളക്  3 എണ്ണം
കറിവേപ്പില  2 ഇതള്‍
വെള്ളം  1 കപ്പ്
വെളിച്ചെണ്ണ  പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ്  1 ടീസ്പൂണ്‍


തയാറാക്കുന്ന വിധം

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.
ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.
ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

Read more topics: # snack onion
onion fry for evening snack

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES