ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് നങ്ക് വറുത്തത്. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍:
ഉണക്കമീന്‍ (നങ്ക്) – 200 ഗ്രാം, കാരിവേപ്പില, ചെറിയുള്ളി – 7-8 (കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്),പച്ചമുളക് – 4 (നടുവെ കീറിയത്), മഞ്ഞള്‍പ്പൊടി – ¼ ടേബിൾ സ്പൂൺ , മുളകുപൊടി – ½ ടേബിൾ സ്പൂൺ, മല്ലിപ്പൊടി – ¾ ടേബിൾ സ്പൂൺ, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ.
തയ്യാറാക്കുന്ന വിധം:
ഉണക്കമീന്‍ അരമണിക്കൂര്‍ വെള്ളത്തിലിട്ട് ശേഷം നന്നായി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കി മുറിച്ചെടുക്കുക. മീനിലെ ഉപ്പ് കളയാനാണ് അരമണിക്കൂര്‍ വെള്ളത്തിലിട്ട് വെയ്ക്കുന്നത്. ഇനി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, കറിവേപ്പില, ചെറിയുള്ളി, പച്ചമുളക്, 1 വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് 30 മിനിറ്റ് വെയ്ക്കുക. അതിനുശേഷം ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി മാരിനെറ്റ് ചെയ്തുവെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍, ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയെല്ലാം പതുക്കെ എണ്ണയിലെക്കിട്ട് ഫ്രൈ ചെയ്യുക. മീന്‍ കഷണങ്ങള്‍ രണ്ടുവശവും ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റുക. ചോറ്, കഞ്ഞി എന്നിവയ്ക്കൊപ്പം വിളമ്പാം.