ഏവർക്കും പ്രിയപ്പെട്ട ഒന്നാണ് മട്ടൺ കറി. വളരെ രുചികരമായി തന്നെ നടൻ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
മട്ടൺ - അരക്കിലോ
ചെറിയ ഉള്ളി - കാൽക്കപ്പ്
സവാള - 1
തക്കാളി - 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
മുളക്പൊടി - ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപൊടി - അരടീസ്പൂൺ
ഗരം മസാല - അരടീസ്പൂൺ കുരുമുളക്പൊടി - 1 ടീസ്പൂൺ
ജീരകം പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - രണ്ട തണ്ട്
വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
ഉണ്ടാകുന്ന വിധം
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചെറിയ ഉള്ളി സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി അരച്ചത് ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വഴറ്റുക .ഇതിലേക്കു മട്ടൺ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിചു വെവിക്കുക .ഒരു കടായിലേക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി മുളക്പൊടി മല്ലിപൊടി ചേർത്ത് മൂപ്പിക്കുക .പച്ചമണം മാറിയാൽ വേവിച്ച മട്ടൺ ചേർക്കുക .തിളക്കുമ്പോൾ കുരുമുളക്പൊടി ഗരം മസാല ജീരകം പൊടിച്ചത് ഉപ്പ് ചേർത്ത് മൂടിവെച്ചു കുറഞ്ഞ തീയിൽ വേവിക്കുക ശേഷം പച്ചമുളക് കറിവേപ്പില ചേർത്ത് ചൂടോടെ സെർവ് ചെയ്യാം.