ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് മട്ടൺ ബ്രെയിൻ റോസ്റ്റ്. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ :
മട്ടൺ ബ്രെയിൻ -400gm
ചെറിയ ഉള്ളി -15 nos
ഇഞ്ചി -ചെറിയ കഷ്ണം
വെളുത്തുള്ളി -5nos
കടുക് -1/2 ടീസ്പൂൺ
കുരുമുളക് പൊടി. -1 1/2 ടീസ്പൂൺ
ഗരം മസാല -1ടീസ്പൂൺ
മുളക് പൊടി -1/2 ടി സ്പൂൺ
മഞ്ഞൾ പൊടി -1/2ടീസ്പൂൺ
മല്ലി പൊടി -1 1/2 ടി സ്പൂൺ
വെളിച്ചെണ്ണ - 4 ടി സ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
ഉണ്ടാകുന്ന വിധം :
മട്ടൺ ബ്രെയിൻ നന്നായി കഴുകി വൃത്തി ആക്കുക. അതിനു ശേഷം നല്ല ചൂടുവെള്ളത്തിൽ 10മിനിറ്റ് ഇട്ടു വെക്കുക. അതിലെ അഴുക്ക് എല്ലാം നന്നയി പോകാൻ വേണ്ടിയാണു. ശേഷം ഒന്നും കൂടി നന്നായി കഴുകി എടുകാം. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്ക പൊട്ടിച്ചു വറ്റല്മുളക്ക് കറിവേപ്പില ഇടുക. അതിൽ ചതച്ച ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ടു മൂപ്പിക്കുക. നല്ല ബ്രൗൺ കളർ ആയി വരുബോൾ മുളക് പൊടി ,മല്ലി പൊടി ,കുരുമുളക് പൊടി ,മഞ്ഞൾ പൊടി ,ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളകി ചെറിയ തീയിൽ ഓയിൽ തെളിയുന്ന വരെ മസാല മൂപ്പിച്ചെടുക്കുക. അതിനു ശേഷം മട്ടൺ ബ്രെയിൻ ഇട്ടു വേവിച്ചു എടുക്കുക. അവസാനം flame ഓഫ് ആകുന്നതിനു മുൻപ് കുറച്ചു കുരുമുളക് പൊടി, ഗരം മസാല പൊടി ഇട്ടു നന്നായി ഇളകി എടുകാം.