സാമാന്യം വലിപ്പത്തിലുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിൽ എണ്ണ ഒഴിച്ച് ശേഷം , ചൂടായ എണ്ണയിലേക്ക് സവാള , ഇഞ്ചി . പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. നല്ലപോലെ വഴറ്റിയശേഷം അതിലേക്ക് മസാല ,ഉപ്പ് , മഞ്ഞൾപ്പൊട എന്നിവചേർക്കുക. നന്നായി കുറുകുമ്പോൾ ഈ മിശ്രിതത്തിലേക്ക് തേങ്ങാപാൽ ചേർക്കുക. ചെറു തീയിൽ കുറച്ചു നേരം വേവിക്കുക. പിന്നീട് ഇത് ചൂടോടെ വിളമ്പാവുന്നതാണ്.