ചേരുവകള്‍
1. കൂണ്‍ ചെറുതായി അരിഞ്ഞത് 300 ഗ്രാം
2. കാരറ്റ്
50 ഗ്രാം ബീന്‍സ്
50 ഗ്രാം സവാള 50 ഗ്രാം
3. ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു കഷണം
4. പച്ചമുളക് കൊത്തിയരിഞ്ഞത് ഏഴ്
5. മല്ലിയില ഒരു സ്പൂണ്‍
6. കുരുമുളകുപൊടി ഒരു സ്പൂണ്‍
7. ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് 100 ഗ്രാം
8. പച്ചപ്പട്ടാണി വേവിച്ചത് 50 ഗ്രാം
9. മൈദ കുറുകെ കലക്കിയത് 50 ഗ്രാം
10. റൊട്ടിപ്പൊടി 250 ഗ്രാം
11. എണ്ണ 400 ഗ്രാം
ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം- ചെറുതായി അരിഞ്ഞ കാരറ്റും ബീന്‍സും ചൂടാക്കിയ എണ്ണയിലിട്ട് വഴറ്റുക. പകുതി വഴലുമ്പോള്‍ കൂണ്‍ ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക. ഇതില്‍ ഇഞ്ചി, പച്ചമുളക്, കൊത്തിയരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് അഞ്ചു മുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ നല്ലപോലെ ചേര്‍ത്തിളക്കി ഉരുളകളാക്കുക. കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തി മൈദമാവില്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി ചൂടായ എണ്ണയില്‍ വറുത്തു കോരുക. രുചികരമായ കൂണ്‍ കട്‌ലറ്റ് റെഡി