Latest News

മീൻ തോരൻ  തയ്യാറാക്കാം

Malayalilife
മീൻ തോരൻ  തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ :

ചൂര - മുള്ള് കളഞ്ഞ് എടുത്തത് ഒരു ബൗൾ

തേങ്ങ - 1/2 മുറി തിരുമ്മിയത്

സവാള - ഒരു ചെറുത്

ഇഞ്ചി - ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി - 5 അല്ലി

ചെറിയ ഉള്ളി - 10 എണ്ണം ചതച്ചത്

ഉണക്കമുളക് ചതച്ചത് - 2 ടീസ്പൂൺ

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

കുരുമുളക് ചതച്ചത് - 1/4 ടീസ്പൂൺ

ജീരകപൊടി - 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

കടുക് - 1/2 ടീസ്പൂൺ

പുളി പിഴിഞ്ഞത് - 1 ടേബിൾ സ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടായി കഴിഞ്ഞ് കടുക് ഇട്ട് പൊട്ടിക്കുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാളയും ചതച്ചു വെച്ചിരിക്കുന്ന ചുമന്ന ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക.

ശേഷം തേങ്ങ ചേർത്ത് നന്നായി ഇളക്കി വഴറ്റണം.

ഇതിലേക്ക് മുള്ളും തൊലിയും കളഞ്ഞു ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക.

നന്നായി ഇളക്കി 5 മിനിറ്റ് അടച്ച് വെക്കുക.

ഇനി ഇതിലേക്ക് കുരുമുളക് ചതച്ചതും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി വീണ്ടും അടച്ചുവെച്ച് വെച്ച് വേവിക്കുക.

ശേഷം ഉണക്കമുളക് ചതച്ചതും ജീരകപ്പൊടിയും ചേർത്ത് ഇളക്കുക.

ഇതിലേക്ക് പുളി പിഴിഞ്ഞതും കറിവേപ്പിലയും ഉപ്പും ചേർത്തു കൊടുക്കുക ഇതിലെ വെള്ളമെല്ലാം വറ്റി നല്ലൊരു ഡ്രൈ പരുവമാകുമ്പോൾ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് ഇറക്കാം.

Image may contain: food

Read more topics: # meen thoran preparation,# food,#
meen thoran preparation food updates

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES