പച്ചമാങ്ങാ അച്ചാർ എല്ലാവർക്കും പ്രീയപ്പെട്ടതാണ്.ഇന്ത്യയിൽ ഊണ് അച്ചാറിന്റെ രുചിയില്ലാതെ പൂർണമാകില്ല.പുളിപ്പുള്ള പച്ചമാങ്ങയിൽ നിന്നാണിത് ഉണ്ടാക്കുന്നത്.പച്ചമാങ്ങ തോലോടുകൂടി ചെറുതായി അറിഞ്ഞു അതിലേക്ക് ചില സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
പച്ചമാങ്ങാ അച്ചാർ അതിന്റെ മണം കൊണ്ടുതന്നെ നമ്മുടെ നാവിലെ രസമുകുളങ്ങളെ ഉണർത്തും.ഒരു പാത്രം നിറയെ ചൂട് ചോറിനും കറിക്കുമൊപ്പം ഇത് വളരെ നല്ലതാണ്.ചപ്പാത്തിക്കും പൂരിക്കുമൊപ്പവും വിളമ്പാവുന്നതാണ്.മാങ്ങയുടെ സീസണിൽ കൂടുതൽ അച്ചാർ തയ്യാറാക്കി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ വർഷം മുഴുവനും നമുക്ക് ഉപയോഗിക്കാനാകും.
വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.നിങ്ങളുടെ ഊണ് പൂർണ്ണമാക്കാൻ എന്തുകൊണ്ട് ഇത് തയ്യാറാക്കിക്കൂടാ?വീട്ടിൽ തയ്യാറാക്കാവുന്നതിന്റെ വിവിധ ഘട്ടങ്ങൾ ചുവടെ കൊടുക്കുന്നു.